നൂ​റ്റി​യ​ഞ്ചി​ന്‍റെ നി​റ​വി​ലും ചി​ട്ട​യോ​ടെ വ​റു​തു​ണ്ണി വ​ല്യ​പ്പ​ൻ; പുത്തൻ തലമുറയ്ക്ക് മുന്നിൽ ഈ പ്രായത്തിലും തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി വ​റു​തു​ണ്ണി

varuthunni-105കൊ​ര​ട്ടി: ക​ണ്ടം​കു​ള​ത്തി വ​റു​തു​ണ്ണി വ​ല്യ​പ്പ​ൻ നൂ​റ്റി​യ​ഞ്ചാം വ​യ​സി​ന്‍റെ പ്ര​ഭ​യി​ൽ.ജീ​വി​ത​ത്തി​ന്‍റെ ക​ല്ലും മു​ള​ളും നി​റ​ഞ്ഞ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​പ്പോ​ഴും താ​ങ്ങാ​യി നി​ന്ന​ത് അ​ധ്വാ​നി​ക്കാ​നു​ള​ള മ​ന​സ്സും ഈ​ശ്വ​ര​നി​ലു​ള​ള അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​വു​മാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വറുതുണ്ണി വല്യപ്പൻ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അഞ്ചുമ​ണി​ക്ക് എ​ഴു​ന്നേ​ൽ​ക്കും.

തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന​യി​ലും ആ​ഴ്ച​യി​ൽ പ​ല​വ​ട്ടം കൊ​ര​ട്ടി​മു​ത്തി​യു​ടെ ദേ​വാ​ല​യ​ത്തി​ലും ചൊ​വാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ല​ത്തീ​ൻ പ​ള​ളി​യി​ലും തി​രു​ക​ർ​മ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കും. പ​ല ദി​വ​സ​ങ്ങ​ളി​ലും ന​ട​ന്നും പ​ര​സ​ഹാ​യ​മി​ല്ലാ​തെ ബ​സ് ക​യ​റി​യുമാ​ണ് ഈ ​യാ​ത്ര​ക​ളെ​ല്ലാം.

ക​ണ്ണ​ട​യി​ല്ലാ​തെ ഇ​ന്നും ബൈ​ബി​ളും പ​ത്ര​വും വാ​യി​ക്കു​ന്ന ഇ​ദ്ദേ​ഹം മ​രു​ന്നു​ക​ളൊ​ന്നും ത​ന്നെ ക​ഴി​ക്കാ​റി​ല്ല. മ​ദ്യ​ത്തി​നോ​ടും വി​മു​ഖ​ത​യാ​ണ്. തി​രു​മു​ടി​ക്കു​ന്ന് പ​ള​ളി​യി​ൽ കൈ​ക്കാ​ര​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള​ള വ​റു​തു​ണ്ണി വ​ല്യ​പ്പ​ൻ നാ​ടി​ന്‍റെ നന്മക​ൾ​ക്കു വേ​ണ്ടി ഉ​ദാ​ര​മാ​യി സം​ഭാ​വ​ന​ക​ൾ കൊ​ടു​ക്കാ​നും മ​ടി​ക്കാ​ണി​ക്കാ​റി​ല്ല.

12ാം വ​യ​സി​ൽ നാ​ല​ര ക്ലാ​സ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി ഏ​ക്ക​റു​ക​ണ​ക്കി​ന് ഭൂ​മി സ്വ​ന്ത​മാ​യു​ണ്ട്. ഇ​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചെ​ന്ന് അദ്ദേഹം കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും.

കൊ​ര​ട്ടി വാ​ല​ങ്ങു​മു​റി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് നാലുആ​ണ്‍​മ​ക്ക​ളും മൂന്നുപെ​ണ്‍​മ​ക്ക​ളു​മാ​ണ്. നാലുആ​ണ്‍​മ​ക്ക​ളും അ​ധ്യാ​പ​ക​രാ​യി വി​ര​മി​ച്ച​വ​ർ. ഇ​ള​യ​മ​ക​ൻ വ​ർ​ഗീ​സി​ന്‍റെ കൂ​ടെ​യാ​ണ് താ​മ​സം. നാ​ട്ടി​ലെ ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​പോ​ലും സു​പ​രി​ചി​ത​നാ​ണ് സ​മൂ​ഹ​ത്തി​ലെ വി​വി​ധ​ത​ല​ങ്ങ​ളി​ലു​ള​ള​വ​ർ ഏ​റെ ആ​ദ​ര​വ് ന​ൽ​കി​യി​ട്ടു​ള്ള ഈ ​വ​റു​തു​ണ്ണി വ​ല്യ​പ്പ​ൻ.

Related posts