പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ന്‍ കി ​ബാ​ത്തി​ന് ഉദ്യോഗാർത്ഥികളുടെ ഡിസ്‌ലൈക്ക്; കാരണം ഇതാണ്…

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ന്‍ കി ​ബാ​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഡി​സ് ലൈ​ക്കു​ക​ളു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ബി​ജെ​പി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ അ​യ്യാ​യി​രം ലൈ​ക്ക് ല​ഭി​ച്ച​പ്പോ​ൾ ഇ​രു​പ​ത്തി​മൂ​വാ​യി​ര​ത്തി​ലേ​റെ ഡി​സ്‌​ലൈ​ക്കു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി​യു​ടെ ചാ​ന​ലി​ല്‍ ആ​ഗ​സ്റ്റ് 30ാം തീ​യ​തി​യാ​ണ് വീ​ഡി​യോ അ​പ്പ് ചെ​യ്തി​രി​ക്കു​ന്ന​ത് ജെ​ഇ​ഇ- നീ​റ്റ് പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ​യും റെ​യി​ൽ​വേ തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രേ​യു​മാ​ണ് ഡി​സ്‌​ലൈ​ക്ക് ചെ​യ്യു​ന്ന​തെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്യു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

തങ്ങളുടെ കൈയിൽ നിന്ന് വാങ്ങിയ പരീക്ഷ ഫീസ് തിരിച്ചുതരണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

Related posts

Leave a Comment