ബി​ജെ​പി​ക്ക് ഫേ​സ്ബു​ക്കി​ന്‍റെ വഴിവിട്ട സ​ഹാ​യം! വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ റി​പ്പോ​ർ​ട്ട് പുറത്ത്‌

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നാ​യി ഫേ​സ്ബു​ക്ക് സ​ഹാ​യം ചെ​യ്തെ​ന്ന് റി​പ്പോ​ർ​ട്ട്. ബി​ജെ​പി അ​നു​കൂ​ല പേ​ജു​ക​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചും, ബി​ജെ​പി വി​രു​ദ്ധ പേ​ജു​ക​ൾ നീ​ക്കി​യു​മാ​ണ് ഫേ​സ്ബു​ക്ക് സ​ഹാ​യി​ച്ച​ത്.

ബി​ജെ​പി​യെ വി​മ​ർ​ശി​ച്ചി​രു​ന്ന 14 പേ​ജു​ക​ൾ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് ബി​ജെ​പി ന​ൽ​കി​യ 44 പേ​ജു​ക​ളു​ടെ ലി​സ്റ്റി​ൽ നി​ന്നും 14 പേ​ജു​ക​ളാ​ണ് ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്ത​തെ​ന്ന് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

We hate BJP (ഞ​ങ്ങ​ൾ ബി​ജെ​പി​യെ വെ​റു​ക്കു​ന്നു), വ്യാ​ജ വാ​ർ​ത്ത​ക​ളി​ലെ സ​ത്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന The Truth of Gujarat (ഗു​ജ​റാ​ത്തി​ന്‍റെ സ​ത്യം) തു​ട​ങ്ങി​യ പേ​ജു​ക​ളാ​ണ് ഫേ​സ്ബു​ക്ക് ബി​ജെ​പി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് നീ​ക്കം ചെ​യ്ത​ത്.

അ​തേ​സ​മ​യം 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​ന്‍ മോ​ദി​യെ ഫേ​സ്ബു​ക്ക് സ​ഹാ​യി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ ആ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ന​മ്മ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​ന് തി​രി കൊ​ളു​ത്തി. പി​ന്നെ ന​ട​ന്ന​ത് ച​രി​ത്രം എ​ന്നാ​യി​രു​ന്നു അ​ങ്കി ദാ​സി​ന്‍റെ വാ​ക്കു​ക​ൾ.

ഫേ​സ്ബു​ക്ക് ജീ​വ​​ക്കാ​രു​ടെ ആ​ഭ്യ​ന്ത​ര ചാ​റ്റി​ലാ​യി​രു​ന്നു മേ​ധാ​വി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ‍​യം പ്ര​ധാ​ന​മ​ന്ത്രി​യേ​യും, കേ​ന്ദ്ര മ​ന്ത്രി​മാ​രെ​യും അ​പ​മാ​നി​ക്കാ​ൻ ഫേ​സ്ബു​ക്കി​ലെ ചി​ല ജീ​വ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​താ​യി ബി​ജെ​പി ആ​രോ​പി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ ഫേ​സ്ബു​ക്ക് സി​ഇ​ഒ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗി​ന് ക​ത്ത​യ​ച്ച​താ​യും കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് അ​റി​യി​ച്ചു. വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ച്ചു​വെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന സ​മി​തി സി​റ്റിം​ഗി​ൽ ഹാ​ജ​രാ​കാ​ൻ ഫേ​സ്ബു​ക്ക് ഇ​ന്ത്യ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment