മനസില്ലാ മനസോടെ എടുത്ത തീരുമാനം! പ​ട്ടി​ണി മാ​റ്റാൻ മ​റ​ഡോ​ണ​യു​ടെ കൈ​യൊ​പ്പുള്ള ഷർട്ട് നൗ​ഷാ​ദ് വി​ല്‍ക്കുന്നു

കൊ​ച്ചി: വ​ര്‍​ഷ​ങ്ങളോളം നി​ധി​പോ​ലെ കാ​ത്തുസൂ​ക്ഷി​ച്ച, ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ കൈ​യൊ​പ്പ് ചാ​ര്‍​ത്തി​യ ടീ ​ഷ​ര്‍​ട്ട് ലേ​ലം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി പെ​രു​മാ​ള്‍പ​റ​മ്പി​ല്‍ നൗ​ഷാ​ദ്.

വി​ശ​പ്പക​റ്റാ​നും വാ​ട​കക്കുടിശിക നൽകാനുമാണ് മനസില്ലാ മനസോടെ ഈ തീരുമാനമെടുത്തതെന്നു 52 കാ​ര​നാ​യ നൗ​ഷാ​ദ് പറയുന്നു.

ഫു​ട്‌​ബോ​ളി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ആ​രാ​ധ​ക​നാണ് ഇദ്ദേഹം. 1991ൽ ജോ​ലി തേ​ടി ദു​ബാ​യി​ല്‍ എ​ത്തി. അ​വി​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ബാ​ര്‍​ബ​ര്‍ ജോ​ലി ചെ​യ്തു.

അ​ല്‍​വാ​സ​ല്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബി​ല്‍ ബാ​ര്‍​ബ​റാ​യി പ്ര​വ​ര്‍​ത്തി​ക്കുന്നതിനിടെ പലതവണ മ​റ​ഡോ​ണ​യു​ടെ മു​ടി​വെ​ട്ടാൻ അവസരം ലഭിച്ചു.

ഇതിനിടെയാണ് കൈ​യൊ​പ്പ് വേ​ണ​മെ​ന്ന ആ​ഗ്ര​ഹം നൗ​ഷാ​ദ് മ​റ​ഡോ​ണ​യെ അ​റി​യി​ച്ച​ത്. ടീ ​ഷ​ര്‍​ട്ടിൽ അദ്ദേഹം കൈ​യൊ​പ്പ് ചാർത്തി നൽകുകയും ചെയ്തു.

2016ല്‍ ​ദു​ബാ​യി​ല്‍നി​ന്ന് തി​രി​കെ​യെ​ത്തി​യ നൗ​ഷാ​ദ് പ​ല ബ്യൂ​ട്ടി​ പാ​ര്‍​ല​റു​ക​ളി​ലും ജോ​ലിചെ​യ്തു. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ജോ​ലി ന​ഷ്ട​മാ​യി. ഭാ​ര്യ​യും മ​ക്ക​ളും ത​ന്നെ വി​ട്ടു​പോ​യ​താ​യും നൗ​ഷാ​ദ് പ​റ​യു​ന്നു.

ഇ​ട​യ്ക്ക് കി​ട്ടു​ന്ന പെ​യി​ന്‍റിം​ഗ് ജോ​ലി​യി​ല്‍നി​ന്നുള്ള തു​ച്ഛ​മാ​യ വ​രു​മാ​നം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം.

മ​റ്റു മാ​ര്‍​ഗമൊന്നുമി​ല്ലാ​തെ വ​ന്ന​തോ​ടെ സു​ഹൃ​ത്ത് ര​തീ​ഷി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ടീ ​ഷ​ര്‍​ട്ട് ലേ​ലം ചെ​യ്യാ​ന്‍ ത​യാ​റാ​യ​തെ​ന്നു നൗ​ഷാ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ല്‍നി​ന്നു കി​ട്ടു​ന്ന പ​ണ​ത്തി​ന് താ​മ​സ​ത്തി​നാ​യി ഒ​രു മു​റി വാ​ങ്ങാ​നും ചെ​റി​യ ബി​സി​ന​സ് ചെ​യ്യാ​നു​മാ​ണ് ആഗ്രഹം.

Related posts

Leave a Comment