പകൽ പാ​ട്ട പെ​റു​ക്കൽ, രാ​ത്രി​ മോ​ഷണം ! അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ​നാ​ട്ടു​കാ​ർ പൊക്കി

ക​ള​മ​ശേ​രി: വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ​വ​ട്ടേ​ക്കു​ന്ന​ത്ത് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു.

വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ബി​ഷ്ണു സ​ർ​ദാ​ർ (26), ത​പ​സ് മ​ണ്ഡ​ൽ (28) എ​ന്നി​വരാണ്​ പിടിയിലായ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്നി​ന് സംശയാസ്പദമായ നിലയിൽ പ്രതികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയി ക്കുകയായിരുന്നു.

തുടർന്നു വാ​ർ​ഡു കൗ​ൺ​സി​ല​ർ മ​നോ​ജ് മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട പ​ല സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

വ​ട്ടേ​ക്കു​ന്ന​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന വി​നോ​ദ് പൈ​ലി എന്നയാളുടെ ഡ്രി​ല്ല്, മെ​ഷ​റിം​ഗ് ബോ​ക്സ്, ഗേ​റ്റ്, വാ​ട്ട​ർ ടാ​ങ്ക് തു​ട​ങ്ങി​യ​വ​ കണ്ട െടുത്തവയിൽപ്പെടുന്നു.

പകൽ കു​പ്പി, പാ​ട്ട എ​ന്നി​വ പെ​റു​ക്കാനെന്ന വ്യാജേന കറ​ങ്ങി വീ​ടു​ക​ളും മോ​ഷ​ണ​വ​സ്തു​ക്ക​ളും നോ​ക്കിവ​ച്ചശേഷം രാ​ത്രി​യി​ലെത്തി മോ​ഷ്ടി​ക്കുകയും ഇവ സ്ക്രാ​പ്പാ​ക്കി വി​ല്പ​ന ന​ട​ത്തു​കയുമാ​ണ് പ്രതികളു​ടെ രീതി.

ക​ള​മ​ശേ​രി പ​രി​സ​ര​ത്തെ പ​ല മോ​ഷ​ണ​ങ്ങ​ളും ന​ട​ത്തി​യ​ത് ഇ​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment