ത​ൽ​സ്ഥി​തി തു​ട​രട്ടെ…!  മ​ര​ടി​ലെ ഫ്ലാറ്റ് സ​മു​ച്ച​യം പൊ​ളി​ക്കു​ന്ന​തി​ന് താ​ത്ക്കാ​ലി​ക സ്റ്റേ

എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ നി​ർ​മി​ച്ച ഫ്ലാറ്റ് സ​മു​ച്ച​യം പൊ​ളി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന് താ​ത്ക്കാ​ലി​ക സ്റ്റേ. ​ഫ്ലാറ്റി​ലെ താ​മ​സ​ക്കാ​ർ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ആ​റ് ആ​ഴ്ച​ത്തേ​ക്ക് ത​ൽ​സ്ഥി​തി തു​ട​രാ​നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്‍റേ‌​താ​ണ് വി​ധി.

ഫ്ലാറ്റ് സ​മു​ച്ച​യം പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 32 താ​മ​സ​ക്കാ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. താ​മ​സ​ക്കാ​രു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വെ​ന്നും താ​മ​സ​ക്കാ​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

തീ​ര​ദേ​ശ പ​രി​പാ​ല​ന ച​ട്ടം ലം​ഘി​ച്ചു നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ കാ​ര​ണം ഇ​നി​യും കേ​ര​ള​ത്തി​നു പ്ര​ള​യ​വും പേ​മാ​രി​യും താ​ങ്ങാ​നാ​വി​ല്ലെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചി​രു​ന്നു.

ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജെ​യി​ൻ ഹൗ​സിം​ഗ്, കാ​യ​ലോ​രം അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ആ​ൽ​ഫാ വെ​ഞ്ചേ​ഴ്സ് എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണു ന​ട​പ​ടി.

Related posts