ഡ്രൈ​വ​റു​ടെ മൊ​ഴി! ബസിന്‍റെ ഡോർ തട്ടി ബാലനു പരിക്കേറ്റ സംഭവത്തില്‍ അപകടം പുനഃസൃഷ്ടിച്ചു തെളിവെടുപ്പ്

കാ​ക്ക​നാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ന്‍റെ ഡ്രൈ​വ​റു​ടെ സൈ​ഡി​ലെ ഡോ​ർ ത​ല​യി​ൽ ത​ട്ടി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​കാ​ശ് എ​ന്ന പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​യ സ​ന്ദ​ർ​ഭം പു​നഃ​സൃ​ഷ്ടി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ അ​തേ വ​യ​സും ഉ​യ​ര​വു​മു​ള്ള മ​റ്റൊ​രു കു​ട്ടി​യെ അ​പ​ക​ടം പ​റ്റി​യ സ്കൂ​ട്ട​റി​ൽ ര​ണ്ടു​പേ​രു​ടെ ന​ടു​വി​ൽ ഇ​രു​ത്തി​യ​ശേ​ഷം അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബ​സി​ന്‍റെ വാ​തി​ൽ പ​തു​ക്കെ തു​റ​ന്നാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

ക​ഴി​ഞ്ഞ 23ന് ​തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. കാ​ക്ക​നാ​ട് തൂ​തി​യൂ​ർ ക​ണ്ണി​ച്ചി​റ പ്ര​കാ​ശ​ന്‍റെ മ​ക​ൻ ആ​കാ​ശി​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. സ്കൂ​ട്ട​റി​ൽ അ​മ്മാ​വ​ന്‍റെ​യും അ​മ്മാ​യി​യു​ടെ​യും ന​ടു​വി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ന്പോ​ൾ കാ​ക്ക​നാ​ട്-​പെ​രു​ന്പ​ട​പ്പ് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡോ​ർ ആ​കാ​ശി​ന്‍റെ ത​ല​യി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ലാ​ണു​ള്ള​ത്.

ബ​സി​ന്‍റെ ഡോ​ർ ഇ​ള​കി വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​ദ്യം പുറത്തുവന്ന വിവരം. എ​ന്നാ​ൽ ഡോ​ർ അ​ബ​ദ്ധ​ത്തി​ൽ തു​റ​ന്നു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​റു​ടെ മൊ​ഴി. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് അ​പ​ക​ടം പു​നഃ​സൃ​ഷ്ടി​ച്ച​ത്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ മൂ​ലം ഡോ​റി​ന്‍റെ ലോ​ക്ക് കൃ​ത്യ​മാ​യി വീ​ഴാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. അ​പ​ക​ട​സ​മ​യ​ത്തു പു​റ​കി​ൽ വ​രി​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​ർ ഡ്രൈ​വ​റു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി.

ആ​ർ​ടി​ഒ കെ. ​മ​നോ​ജ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ശോ​ക് കു​മാ​ർ ആ​ർ​ടി​ഒ​യ്ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ​ക്കെ​തി​രേ കേ​സെ​ടു​ത്ത തൃ​ക്കാ​ക്ക​ര പോ​ലീ​സ് ഡ്രൈ​വ​ർ പ​ള്ളു​രു​ത്തി സ്വ​ദേ​ശി ശ​ര​ത്തി​നെ (30) അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. ഡ്രൈ​വ​റോ​ടു ജ​നു​വ​രി മൂ​ന്നി​ന് ആ​ർ​ടി​ഒ മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts