ച​ര്‍​ച്ച പ​രാ​ജ​യം! മ​ര​ക്കാ​ര്‍ തി​യ​റ്റ​ർ റി​ലീ​സി​ല്ല, ഒ​ടി​ടി​യി​ൽ; ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഫി​യോ​ക്കി​ൽ നി​ന്നും രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ബി​ഗ് ബ​ജ​റ്റ് സി​നി​മ “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ തി​യ​റ്റ​ർ റി​ലീ​സി​ല്ല. ഒ​ടി​ടി​യി​ൽ സി​നി​മ റി​ലീ​സ് ചെ​യ്യും.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഫി​യോ​ക്കു​മാ​യി ഫി​ലിം ചേം​ബ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് തി​യ​റ്റ​ർ റി​ലീ​സ് മു​ട​ങ്ങി​യ​ത്.

വ്യ​വ​സ്ഥ​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു.

ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ​യാ​കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും.

100 കോ​ടി​ക്ക​ടു​ത്ത് ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് പ്രി​യ​ദ​ർ​ശ​നാ​ണ്.

ര​ണ്ട് വ​ർ​ഷം​കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. 2020 മാ​ർ​ച്ച് 26–ന് ​ആ​ദ്യം റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് മൂ​ലം മാ​റ്റി വ​യ്ക്ക​പ്പെ​ട്ടു.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഫി​യോ​ക്കി​ൽ നി​ന്നും രാ​ജി​വ​ച്ചു

കൊ​ച്ചി: തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ൽ നി​ന്നും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി​വെ​ച്ചു.

സം​ഘ​ട​നാ അ​ധ്യ​ക്ഷ​നാ​യ ദി​ലീ​പി​ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി കൈ​മാ​റി. മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​യ്‌​ക്കാ​റി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ രാ​ജി.

ഫി​യോ​ക്ക് വൈ​സ് ചെ​യ​ർ​മാ​നാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ. ഇ​ന്ന് ഉ​ച്ച​യ്‌​ക്ക് ഫി​യോ​ക്കി​ന്‍റെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.

Related posts

Leave a Comment