പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു! സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു…

കൊ​ല്ലം: വാ​ക്ക​നാ​ട് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നും ഷോ​ക്കേ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ർ​ജു​ൻ, ക​ണ്ണൂ​ർ സ്വ​ദേ​ശി റി​സ്‌​വാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും ക​രി​ക്കോ​ട് ടി​കെ​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നെ​ടു​മ​ൺ​കാ​വ് ക​ൽ​ച്ചി​റ പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സമാന രീതിയിൽ ഇന്ന് മറ്റൊരാൾ കൂടി മരണപ്പെട്ടിരുന്നു.

പാലക്കാട് വി​ള​യൂ​ർ ചി​റ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ർ​ഷ​ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പൂ​ള​ക്ക​പ്പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ (64) ആ​ണ് മ​രി​ച്ച​ത്. പൊ​ട്ടി​വീ​ണ ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Related posts

Leave a Comment