റെഡി..സ്റ്റെഡി…ഗോ… ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 242 മാ​ര​ത്ത​ണു​ക​ളി​ല്‍ മ​ത്സ​രി​ച്ച ആ​ള്‍

ചി​ല മ​നു​ഷ്യ​ര്‍ വ​ള​രെ വ്യ​ത്യ​സ്ത​രാ​യി​രി​ക്കും. അ​വ​രു​ടെ ചെ​യ്തി​ക​ളും നേ​ട്ട​ങ്ങ​ളും ന​മ്മ​ളെ അ​മ്പ​ര​പ്പി​ക്കും. അ​ത്ത​ര​ത്തി​ല്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​നാ​യി ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ല്‍ ഇ​ടം​പി​ടി​ക്കാ​നൊ​രു​ങ്ങു​ന്ന ഒ​രാ​ളു​ടെ കാ​ര്യ​മാ​ണി​ത്.

ടൊ​റ​ന്‍റോ നി​വാ​സി​യാ​യ ബെ​ന്‍ പോ​ബ്ജോ​യി​യെ കു​റി​ച്ചാ​ണ് പ​റ​യാ​നു​ള്ള​ത്. ഇ​ദ്ദേ​ഹം ഒ​രു ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​ക്കാ​ര​നാ​ണ്. എ​ന്നാ​ല്‍ സാ​ധാ​ര​ണ ഓ​ട്ട​ക്കാ​രി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​പ്പെ​ട്ട ഒ​രു​കാ​ര്യം അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​വ​ര്‍​ഷം ചെ​യ്യു​ക​യു​ണ്ടാ​യി.

2023 ഇ​ദ്ദേ​ഹം 242 മാ​ര​ത്ത​ണു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.ആ​ഫ്രി​ക്ക​യി​ലെ ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ട് മു​ത​ല്‍ അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ മ​ഞ്ഞു​മൂ​ടി​യ കാ​ലാ​വ​സ്ഥ​യി​ല്‍​വ​രെ ഇ​ദ്ദേ​ഹം ഓ​ടി​യിട്ടുണ്ട്.

239 മാ​ര​ത്ത​ണു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത ലാ​റി മാ​ക്ക​ന്‍റെ പേ​രി​ലു​ള്ള ലോ​ക റി​ക്കാ​ര്‍​ഡ് ആ​ണ് അ​ദ്ദേ​ഹം ത​ക​ര്‍​ത്ത​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഗി​ന്ന​സ് അ​ധി​കൃ​ത​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ബെ​ന്‍ ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡി​ലേ​ക്ക് അ​പേ​ക്ഷി​ച്ചു കാ​ത്തി​രി​ക്കു​ക​യാ​ണ്.

എ​ന്താ​യാ​ലും നെ​റ്റി​സ​ണ്‍ ബെ​ന്നി​ന്‍റെ നേ​ട്ട​ത്തി​ല്‍ കൈ​യ​ടി​ക്കു​ക​യാ​ണ്. “വേ​റി​ട്ട പ്ര​തി​ഭ’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Related posts

Leave a Comment