ആരോഗ്യവകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന്


അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ന് മു​ന്നി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ സിപിഎം നേ​താ​വ് ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​ക്ഷേ​പം . ഇ​ന്ന​ലെ വൈ​കു​നേ​രം അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ഞ്ചാ​യ​ത്തി​ന്‍റെ അം​ഗീ​കാ​രം ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യുർ​വേ​ദ സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സി​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യു​ടെ നി​യ​മാ​നു​സൃ​ത രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​ൽ പ്ര​കോ​പി​ത​നാ​യി പ​ഞ്ചാ​യ​ത്ത് ഓഫീ സിലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച സിപിഎം പു​റ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ത്തി​നെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മേ പ്ര​വേ​ശി​ക്കാ​വു​ള്ളെ​ന്ന നി​ർദേശം ജീവനക്കാരൻ ന​ൽ​കി​യ​താ​ണ് ക​യ്യേ​റ്റ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment