പിസാസ് 2ല്‍ പൂര്‍ണനഗ്നയായി അഭിനയിക്കാന്‍ സമ്മതിച്ച് ആന്‍ഡ്രിയ ! ഇതിനായി താരം ചോദിച്ചത് വന്‍ പ്രതിഫലം;ഞെട്ടലോടെ ആരാധകര്‍…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ആന്‍ഡ്രിയ ജെറമിയ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളും നടിയെ നെഞ്ചിലേറ്റി.

പിന്നണി ഗായികയായി എത്തി പിന്നീട് അഭിനയത്തിലും തിളങ്ങിയ താരമാണ് ആന്‍ഡ്രിയ. ഫഹദിന്റെ അന്നയും റസൂലിനും പിന്നാലെ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പവും പൃഥ്വിരാജിന് ഒപ്പവും എല്ലാം അഭിനയിച്ചു കഴിഞ്ഞു.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലൂടെ പ്ലേ ബാക്ക് സിംഗര്‍ ആയി രണ്ടായിരത്തി അഞ്ചിലാണ് ആന്‍ഡ്രിയ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്.

ഒരു നടി ആകുന്നതിനേക്കാള്‍ ഉപരി ഒരു ഗായികയായി അറിയപ്പെടാനായിരുന്നു ആന്‍ഡ്രിയയ്ക്ക് താത്പര്യം. ഇതുവരെ ഇരുന്നൂറ്റി അമ്പതില്‍ ഏറെ ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുമുണ്ട്. ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനും താരത്തിനു മടിയില്ല. സിനിമയുടെ കഥ അത്തരം രംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് താരത്തിന്. ധനുഷിന്റെ വടചെന്നെ എന്ന സിനിമയില്‍ താരം അത്തൊരു രംഗത്തില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ഒരു സിനിമയില്‍ പൂര്‍ണനഗ്നയായി അഭിനയിക്കാന്‍ ആന്‍ഡ്രിയ സമ്മതം മൂളിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മിഷ്‌കിന്‍ ചിത്രം ‘പിസാസ് 2’ വിലാണ് ആന്‍ഡ്രിസ വസ്ത്രമൊന്നും ഇല്ലാതെ അഭിനയിക്കുക. സിനിമയിലെ ഒരു രംഗത്തില്‍ പൂര്‍ണ നഗ്നയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഥ നിര്‍ബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാല്‍ ആ രംഗം ചെയ്യാന്‍ താരം സമ്മതമറിയിച്ചെന്നാണ് സൗത്ത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഈ സിനിമയ്ക്കായി താരം വന്‍ പ്രതിഫലമാണ് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related posts

Leave a Comment