കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​ട​ൻ; അൺലോക്കിൽ ജനത്തിന്‍റെ പെരുമാറ്റ രീതി മാനദണ്ഡങ്ങൾ മറികടന്ന്; മു​ന്ന​റി​യി​പ്പു​മാ​യി എ​യിം​സ് മേ​ധാ​വി


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ആ​റ് – എ​ട്ട് ആ​ഴ്ച​യ്ക്ക​കം ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ.

രാ​ജ്യ​ത്ത് ലോ​ക്ഡൗ​ണി​ന് ശേ​ഷം അ​ണ്‍​ലോ​ക്കിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ അ​തി​ന് അ​നു​സ​രി​ച്ചു​ള്ള പെ​രു​മാ​റ്റ​മ​ല്ല ജ​ന​ത്തി​ൽ കാ​ണു​ന്ന​ത്. കോ​വി​ഡി​ന്‍റെ ഒ​ന്ന്, ര​ണ്ട് ത​രം​ഗ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ ഒ​ന്നും പ​ഠി​ച്ച​താ​യി കാ​ണു​ന്നി​ല്ലെ​ന്നു എ​യിം​സ് മേ​ധാ​വി പ​റ​ഞ്ഞു.

ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ആ​റു മു​ത​ൽ എ​ട്ട് വ​രെ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ മൂ​ന്നാം ത​രം​ഗം ആ​രം​ഭി​ക്കും. അ​ല്ലെ​ങ്കി​ൽ കു​റ​ച്ച് നീ​ളാം. എ​ങ്ങ​നെ​യാ​യാ​ലും കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ല.

ആ​ളു​ക​ളു​ടെ കൂ​ട്ടം​ചേ​ര​ലു​ക​ളെ എ​ങ്ങ​നെ നി​യ​ന്ത്രി​ക്കു​ന്നു എ​ന്ന​തി​നെ അ​നു​സ​രി​ച്ചാ​യി​രി​ക്കും കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്നും എ​യിം​സ് മേ​ധാ​വി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​വി​ഡ്: ടി​പി​ആ​ർ ഇ​ന്നും അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്നും കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 60,753 പു​തി​യ​കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ടി​പി​ആ​ർ 3.58 ശ​ത​മാ​ന​മാ​ണ്.

ക​ഴി​ഞ്ഞ 12 ദി​വ​സ​ങ്ങ​ളി​ലാ​യി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. ഇ​ത് ആ​ശ്വാ​സ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 1,647 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.


ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,85,137 ആ​യി.രോ​ഗ​മു​ക്തി നി​ര​ക്ക് 96,16 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. 97,743 പേ​ർ കോ​വി​ഡ് മോ​ചി​ത​രാ​യി.

നി​ല​വി​ൽ രാ​ജ്യ​ത്ത് 7,60,019 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. 74 ദി​വ​സ​ത്തി​നി​ടെ​യു​ള്ള രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ സ​ജീ​വ കേ​സു​ക​ളാ​ണി​ത്.

പ്ര​തി​ദി​ന രോ​ഗി​ക​ൾ കു​റ​യു​ന്പോ​ഴും മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് രാ​ജ്യം. അ​ടു​ത്ത ആ​റ് മു​ത​ൽ എ​ട്ട് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് എ​യിം​സ് മേ​ധാ​വി ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment