സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കുന്നില്ല; യു​വ​തി​യെ മ​തി​ലി​നോ​ട് ചേ​ർ​ത്ത് നി​ർ​ത്തി മ​ർ​ദി​ച്ചു യുവാക്കൾ; ഞെട്ടിക്കുന്ന സംഭവം തലസ്ഥാനത്ത്…


തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ യു​വ​തി​ക്ക് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ഒരാൾ പി​ടി​യി​ൽ. അ​യ​ല്‍​വാ​സി​യാ​യ സു​ധീ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം​പ്ര​തി നൗ​ഷാ​ദി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

പൂ​ന്തു​റ സ്വ​ദേ​ശി ആ​മി​ന​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ർ​ദ​ന​മേ​റ്റ​ത്. യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ സി​സി‌​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​മി​ന ത​ന്‍റെ വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​ര്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രു​ന്നു. ഈ ​യു​വാ​ക്ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​യ​ല്‍​വാ​സി​ക​ളും ഇ​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ഗെ​യ്റ്റ് ത​ള്ളി​ത്തു​റ​ന്ന് ആ​മി​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ഇ​വ​രെ മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​തി​ലി​നോ​ട് ചേ​ര്‍​ത്ത് ത​ല ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ത​ട​യാ​ന്‍ ശ്ര​മി​ച്ച​വ​രെ ഇ​വ​ര്‍ ത​ട്ടി​മാ​റ്റു​ന്നു​ണ്ട്. സാ​ര​മാ​യി പ​രി​ക്കേ​റ്റ് ആ​മി​ന​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment