ത​ര​ക​ൻ​ച​ള്ള​യി​ലെ വീ​ടു​ക​യ​റി ആ​ക്ര​മ​ണം; ആറ് ജ​ന​താ​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ


വ​ണ്ടി​ത്താ​വ​ളം: ത​ര​ക​ൻ​ച​ള്ള​യി​ൽ സി.​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​ന​ന്ത​നെ വീ​ടു​ക​യ​റി അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​ന​താ​ദ​ൾ എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ആ​റു പേ​രെ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ന​ന്ദി​യോ​ട് ത​ര​ക​ൻ​ച​ള്ള സ്വ​ദേ​ശി​ക​ളാ​യ സ​ഹ​ദേ​വ​ന്‍റെ മ​ക​ൻ സ​ജി​ത്ത് എ​ന്ന ശ​ശി (23), ചെ​ന്താ​മ​ര​യു​ടെ മ​ക​ൻ മ​നോ​ജ് (38), മു​രു​ക​ന്‍റെ മ​ക​ൻ അ​നീ​ഷ്(32), രാ​ജ​പ്പ​ൻ​റെ മ​ക​ൻ രാ​ജേ​ഷ് (22), ന​ന്ദി​യോ​ട് പ​ട്ടാ​ണി​ച​ള്ള സ്വ​ദേ​ശി​ക​ളാ​യ രാ​മ​ൻ​കു​ട്ടി​യു​ടെ മ​ണി​ക​ണ്ഠ​ൻ എ​ന്ന കാ​ക്ക​മ​ണി(38), ചെ​ന്ത​മ​ര മ​ക​ൻ സ​ജി​ൽ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​രെ കോ ​വി​ഡ് പ​രി​ശോ​ധ​ന​ക്കു ശേ​ഷം മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് എ​സ്.​ഐ. സി.​കെ. രാ​ജേ​ഷ് അ​റി​യി​ച്ചു.

Related posts

Leave a Comment