ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്കെല്ലാം പ്രായം ഇരുപത്തിയേഴ്;  ഒരാൾ കാപ്പ നിയമ പ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാൾ


കോ​ട്ട​യം: ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ.

ഏ​റ്റു​മാ​നൂ​ർ വെ​ട്ടി​മു​ക​ൾ ഭാ​ഗ​ത്ത് ക​ല്ലു​വെ​ട്ടം കു​ഴി​യി​ൽ ജ​സ്റ്റി​ൻ കെ ​സ​ണ്ണി (27), ഏ​റ്റു​മാ​നൂ​ർ വെ​ട്ടി​മു​ക​ൾ ഭാ​ഗ​ത്ത് കു​റ്റി​വേ​ലി​ൽ അ​ന​ന്തു ഷാ​ജി (27), മാ​ന്നാ​നം തെ​ക്കേ​ത​ട​ത്തി​ൽ സ​ച്ചി​ൻ​സ​ണ്‍ (27) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഷ​ട്ട​ർ ക​വ​ല ഭാ​ഗ​ത്തു​ള്ള ക​ള്ള് ഷാ​പ്പി​ൽ എ​ത്തി ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും അ​വ​രെ കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യും, ഷാ​പ്പി​ലെ കു​പ്പി​ക​ളും ഫ​ർ​ണി​ച്ച​റും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു.

അ​ന്വേ​ഷി​ച്ച് എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ജ​സ്റ്റി​ൻ കെ ​സ​ണ്ണി കാ​പ്പ നി​യ​മ​പ്ര​കാ​രം ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ്.

കൂ​ടാ​തെ ഇ​യാ​ൾ ക​ഞ്ചാ​വ് കേ​സി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ജ​യി​ലി​ലാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഓ പി.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ പ്ര​ശോ​ഭ്, ജോ​സ​ഫ് ജോ​ർ​ജ്, എം. ​പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ ഡെ​ന്നി പി ​ജോ​യ്, പ്ര​വീ​ണ്‍.​പി.​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment