130 കി​ലോ വ​രെ ഭാ​ര​മു​ള്ള ഒ​രാ​ള്‍​ക്ക് 25 കി​ലോ​മീ​റ്റ​ര്‍ സു​ഖ​മാ​യി യാ​ത്ര ചെ​യ്യാം ! പൈ​ല​റ്റി​ന്റെ ആ​വ​ശ്യ​മി​ല്ല;​രാ​ജ്യ​ത്തെ ആ​ദ്യ യാ​ത്രാ ഡ്രോ​ണ്‍; വീ​ഡി​യോ കാ​ണാം…

രാ​ജ്യ​ത്തെ ആ​ദ്യ യാ​ത്രാ ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ച് സ്റ്റാ​ര്‍​ട്ട് അ​പ്പ് ക​മ്പ​നി. പൈ​ല​റ്റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന ഡ്രോ​ണ്‍ നാ​വി​ക​സേ​ന​യ്ക്ക് വേ​ണ്ടി​യാ​ണ് സ്വ​കാ​ര്യ ക​മ്പ​നി വി​ക​സി​പ്പി​ച്ച​ത്.

ഒ​രു യാ​ത്ര​ക്കാ​ര​ന്‍ അ​ട​ക്കം 130 കി​ലോ ഭാ​രം വ​രെ വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് ഡ്രോ​ണ്‍. സാ​ഗ​ര്‍ ഡി​ഫ​ന്‍​സ് എ​ന്‍​ജി​നീ​യ​റി​ങ് ക​മ്പ​നി​യാ​ണ് നാ​വി​ക​സേ​ന​യ്ക്ക് വേ​ണ്ടി ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ച​ത്.

130 കി​ലോ ഭാ​ര​വു​മാ​യി 25 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രെ സ​ഞ്ച​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് വ​രു​ണ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഡ്രോ​ണി​ന്.

വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സ് ആ​യി ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ബാ​ബ​ര്‍ പ​റ​യു​ന്നു.

ആ​കാ​ശ​ത്ത് വ​ച്ച് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ വ​ന്നാ​ല്‍ യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​ന്‍ വേ​ണ്ട സാ​ങ്കേ​തി​ക​വി​ദ്യ ഇ​തി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പാ​ര​ച്യൂ​ട്ട് സ്വ​മേ​ധ​യാ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ധ​മാ​ണ് ഇ​തി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം വ​രു​ണ​യു​ടെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സാ​ക്ഷി​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ചി​രു​ന്നു.

Related posts

Leave a Comment