ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റ​യി​ൽ സം​ഭ​വം വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു! അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു യു​വ​തി​യും വ​ള​ർ​ത്തു നാ​യ​യും കൊ​ല്ല​പ്പെ​ട്ടു

ന്യു​യോ​ർ​ക്ക്: ഞാ​യ​റാ​ഴ്ച രാ​ത്രി ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യും വ​ള​ർ​ത്തു നാ​യ​യും അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ജ​നി​ഫ​ർ യോ​നാ (36) എ​ന്ന യു​വ​തി​യും നാ​യ​യു​മാ​ണ് ബ്രൂ​ക്ക്ലി​ലിൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഡി​സം​ബ​ർ 2 ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ കാ​ഷ്യ​ർ​ക്ക് പ​ണം ന​ൽ​കു​ന്പോ​ൾ പെ​ട്ടെ​ന്ന് ക​ട​യു​ടെ മു​ന്പി​ൽ കാ​ർ നി​ർ​ത്തി ഓ​ടി​യി​റ​ങ്ങി​യ തോ​ക്കു​ധാ​രി ഇ​രു​വ​രു​ടേ​യും നേർക്ക് നിറയൊഴിക്കുകയായിരുന്നു.

ക​ട​യി​ലെ മ​റ്റാ​രേ​യോ ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു അ​ക്ര​മി നി​റ​യൊ​ഴി​ച്ച​ത്. വെ​ടി​യേ​റ്റു ര​ക്തം വാ​ർ​ന്നൊ​ലി​ച്ച് ഇ​രു​വ​രും ക​ട​യി​ൽ നി​ന്നും ഓ​ടി പു​റ​ത്തു ക​ട​ന്നു​വെ​ങ്കി​ലും ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

നാ​യ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യോ​ന​യെ ഉ​ട​നെ ബ്രൂ​ക്ക്ലി​ൻ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ടി​വ​ച്ച​ശേ​ഷം തോ​ക്കു​ധാ​രി കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഫ്രാ​ങ്ക്ലി​ൻ അ​വ​ന്യു​വി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം.

ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റ​യി​ൽ സം​ഭ​വം വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു​വെ​ന്നും പോ​ലി​സ് അ​റി​യി​ച്ചു. പ്ര​തി​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട യോ​ന മൂ​ന്നു ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രു​ടെ മാ​താ​വാ​യി​രു​ന്നു​വെ​ന്ന് ബോ​യ്ഫ്ര​ണ്ട് കാ​ൾ​ബു​ഷ് പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ കു​ട്ടി​ക​ൾ വീ​ട്ടി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു . കാ​ൾ തൊ​ട്ട​ടു​ത്ത ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്യൂ​ൻ​സി​ൽ ജ​നി​ച്ച യോ​ന ഹെ​ൽ​ത്ത് അ​റ്റ​ന്‍റ​ന്‍റ് ആ​യി​രു​ന്നു​വെ​ന്നു കാ​ൾ പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment