മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തോ, പു​ഴ​യി​ലേ​ക്കുചാ​ടി മ​രി​ച്ച​തോ ? സ്വ​ര്‍​ണക്ക​ട​ത്ത് കേ​സി​ല്‍ ട്വി​സ്റ്റ്; മ​രി​ച്ച​ത് സ്വ​ര്‍​ണക്ക​ട​ത്തുസം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ര്‍​ഷാ​ദ്


സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്:​ തി​ക്കോ​ടി ക​ട​പ്പു​റ​ത്തു​ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം സ്വ​ര്‍​ണ​ക്കട​ത്തുസം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നു ക​രു​തു​ന്ന ഇ​ര്‍​ഷാ​ദി​ന്‍റേതു ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ വ​ന്‍ ട്വി​സ്റ്റ്.

സ്വ​ര്‍​ണ​ക്ക​ട​ത്തു​സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യ ഇ​ര്‍​ഷാ​ദ് പു​റ​ക്കാ​ട്ടി​രി​പാ​ല​ത്തി​നു​ മുക​ളി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങിയോടി പു​ഴ​യി​ലേ​ക്കു ചാ​ടി എ​ന്നാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ള്‍ ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന മൊ​ഴി​യാ​ണ് ന​ല്‍​കി​യ​ത്.അ​പ്പോ​ഴും പ്ര​തി​ക​ള്‍ ഇ​ര്‍​ഷാ​ദി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ എ​ങ്ങനെ അ​യ​ച്ചു,

എ​ത്ര​കാ​ലം ത​ട​വി​ല്‍ വച്ചു തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​രം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ പേ​രെക്കൂടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

സംശയം തുടരുന്നു
അ​തേ​സ​മ​യം, മ​ര്‍​ദ​നം സ​ഹി​ക്കാ​ന്‍ വ​ഴി​യാ​തെ കാ​റി​ല്‍ നി​ന്ന് ഇ​ര്‍​ഷാ​ദ് ചാ​ടി​യി​റ​ങ്ങി പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നോ, കൊ​ല​പ്പെ​ടു​ത്തി പു​ഴ​യി​ല്‍ ത​ള്ളി​യ​താ​ണോ എ​ന്ന സം​ശ​യം ദു​രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

കേ​സ് വ​ഴി​ത്തി​രി​വി​ല്‍ എ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ജൂ​ലാ​യ് 17-നാ​ണ് തി​ക്കോ​ടി കോ​ടി​ക്ക​ല്‍ ക​ട​പ്പു​റ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മേ​പ്പ​യൂ​ര്‍ സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ എ​ത്തി സം​സ്‌​ക​രി​ച്ചി​രു​ന്നു.​

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന
എ​ന്നാ​ല്‍, ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ മൃ​ത​ദേ​ഹം മേ​പ്പ​യൂ​ര്‍ സ്വ​ദേ​ശി​യു​ടേ​ത് അ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ‘

ഇ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തുസം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ര്‍​ഷാ​ദി​ലേ​ക്ക് സം​ശ​യം നീ​ണ്ടു.
പ്ര​തി​ക​ളി​ല്‍ നി​ന്ന് ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളും ല​ഭി​ച്ച​തോ​ടെ​യാ​ണ് മ​രി​ച്ച​ത് ഇ​ര്‍​ഷാ​ദാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

അ​തേ​സ​മ​യം, ഇ​ര്‍​ഷാ​ദി​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ കോ​ട​തി​യി​ല്‍ ഹേബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment