മതസ്പർധ ബാനർ വേണ്ട; ആ​ര്‍​എ​സ്എ​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന ബാ​ന​ര്‍ കെ​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ കേ​സ്

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്‍​എ​സ്എ​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന ബാ​ന​ര്‍ കെ​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ച് കേ​സ്. ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ജ​നു​വ​രി 29ന് ​ബാ​ല​രാ​മ​പു​ത്ത് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ്ര​താ സ​ദ​സ് ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ് ഒ​രു സം​ഘം യു​വാ​ക്ക​ള്‍ ബാ​ന​ര്‍ കെ​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്.’ഗു​ജ​റാ​ത്ത​ല്ല ഇ​ത് കേ​ര​ള​മാ​ണ്, ഷൂ ​ന​ക്ക​രു​ത്’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ബാ​ന​ര്‍ കെ​ട്ടാ​നു​ള്ള ശ്ര​മം പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​യു​ക​യും ചെ​യ്തു.

ബാ​ന​ർ കെ​ട്ടാ​തി​രു​ന്നി​ട്ടും പോ​ലി​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ല​രാ​മ​പു​രം ല​ക്ഷം വീ​ട്ടി​ല്‍ ഷെ​മീ​ര്‍, ഐ​ത്തി​യൂ​ര്‍ ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ സി​യാ​ദ് എ​ന്നി​വ​രെ​യാ​ണ് ബാ​ല​രാ​മ​പു​രം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment