ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരണം 64; വൈ​റ​സ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 425 ആ​യി; ഹോ​ങ്കോ​ങിലും ഫിലിപ്പീൻസിലും ഓരോ മരണം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 425 ആ​യി. 24 മണിക്കൂറിനിടെ 64 പേരാണ് വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചത്.

20,400 പേ​ർ​ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച കൊ​റോ​ണ മൂ​ലം 64 പേ​രാ​ണ് മ​രി​ച്ച​ത്. വു​ഹാ​നി​ൽ മാ​ത്രം 48 പേ​ർ മ​രി​ച്ചു. 24 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു വൈ​റ​സ് രോ​ഗം പ​ട​ർ​ന്നി​ട്ടു​ണ്ടെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

വൈ​റ​സ് പ​ട​രു​ന്ന​തു ത​ട​യു​ന്ന​തു സം​ബ​ന്ധി​ച്ച് ബെ​യ്ജിം​ഗ് ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഠി​ന ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു പ്ര​സി​ഡ​ൻ​റ് ഷി ​ചി​ൻ​പിം​ഗ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

ചൈ​ന​യ്ക്ക് പു​റ​ത്ത് ഹോ​ങ്കോ​ങിൽ ര​ണ്ടാ​മ​ത്തെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഞാ​യാ​റാ​ഴ്ച ഫി​ലി​പ്പീ​ൻ​സി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ചൈ​നീ​സ് പൗ​ര​ൻ മ​രി​ച്ചി​രു​ന്നു.

മ​രി​ച്ച ഹോ​ങ്കോ​ങ് സ്വ​ദേ​ശി ജ​നു​വ​രി 21ന് ​വു​ഹാ​ൻ ന​ഗ​ര​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്നു. ര​ണ്ടു ദി​വ​സം വു​ഹാ​നി​ൽ ത​ങ്ങി​യ ശേ​ഷ​മാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. പി​ന്നീ​ട് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗ​താ​ഗ​തം, ടൂ​റി​സം, ഹോ​ട്ട​ലു​ക​ൾ, തി​യേ​റ്റ​റു​ക​ൾ, വി​നോ​ദ മേ​ഖ​ല തു​ട​ങ്ങി ബി​സി​ന​സി​ൻ​റെ മി​ക്ക മേ​ഖ​ല​ക​ളും സ്തം​ഭ​ന​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.

എ​ന്നാ​ൽ ചൈ​നീ​സ് സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്കു​ണ്ടാ​യ ആ​ഘാ​തം താ​ത്കാ​ലി​ക​മാ​ണെ​ന്ന് ദേ​ശീ​യ വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ലി​യാ​ൻ വെ​യ്‌ലം​ഗ് പ​റ​ഞ്ഞു. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ക്കു​റി​ച്ച് അ​മേ​രി​ക്ക പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യാ​ണെ​ന്നു ചൈ​നീ​സ് സ​ർ​ക്കാ​ർ ആ​രോ​പി​ച്ചു.

Related posts

Leave a Comment