മ​ത്തി വീ​ണ്ടും എ​ത്തീ​ട്ടോ… ട്രോ​ളിം​ഗി​നു​ശേ​ഷം ക​ട​ലി​ൽ പോ​യ​വ​ർ​ക്ക് കൈ​നി​റ​യെ ചാ​ള; വി​ല കു​റ‍​യു​ന്നു

കൊ​ച്ചി: ട്രോ​ളിം​ഗി​നു​ശേ​ഷം ക​ട​ലി​ൽ പോ​യ​വ​ർ​ക്ക് കൈ​നി​റ​യെ ചാ​ള കി​ട്ടി​യ​തോ​ടെ വി​ല കു​റ​യു​ന്നു. മ​ല​യാ​ളി​ക​ൾ ഏ​റ്റ​വു​മ​ധി​കം ക​ഴി​ക്കു​ന്ന മീ​നി​ന്‍റെ ല​ഭ്യ​ത കു​റേ നാ​ളാ​യി ന​ന്നേ കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ ചാ​ക​ര. ‌‌

ജി​ല്ല​യി​ൽ കി​ലോ​യ്ക്ക് 170-200 രൂ​പ​യാ​ണ് ചാ​ള​യു​ടെ വി​ല. ഒ​രാ​ഴ്ച മ​മ്പ് വ​രെ 300-320 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി​രു​ന്നു നി​ര​ക്ക്. മ​ത്തി​ക്ക് പു​റ​മെ ന​ത്തോ​ലി​യും വ​ൻ​തോ​തി​ൽ ല​ഭി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ കി​ളി​മീ​ൻ, ക​ണ​വ എ​ന്നി​വ ന​ന്നേ കു​റ​വാ​ണ്. അ​തി​നാ​ൽ ഇ​വ​യു​ടെ വി​ല​യി​ൽ കു​റ​വ് വ​ന്നി​ട്ടി​ല്ല. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബോ​ട്ടു​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തോ​ടെ വി​ല വീ​ണ്ടും കു​റ​ഞ്ഞേ​ക്കും.

കോ​വി​ഡ് മൂ​ലം ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തും വി​ല കു​റ​യു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. കൂ​ടു​ത​ൽ മീ​ൻ ല​ഭി​ക്കു​ന്ന​തോ​ടെ പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ന​ല്ല​രീ​തി​യി​ൽ വി​ല​കു​റ​ഞ്ഞേ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment