പേടിപ്പിച്ചാൽ പേടിക്കില്ല; എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ് ക​മ്പനി​യു​ടെ വെ​ബ്സൈ​റ്റി​ൽ ജെ​യ്ക് ബാ​ല​കു​മാ​റിനെക്കുറിച്ച് വീണ കുറിച്ചിട്ടത്; തെളിവുകൾ പുറത്ത് വിട്ട്  മാത്യു കുഴൽനാടൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വെ​ല്ലു​വി​ളി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. താ​ൻ ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ അ​സം​ബ​ന്ധ​മാ​ണെ​ന്ന് തെ​ളി​യി​ക്ക​ണ​മെ​ന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സ് (പി​ഡ​ബ്ല്യു​സി) ഡ​യ​റ​ക്ട​ർ ജെ​യ്ക് ബാ​ല​കു​മാ​ർ മെ​ന്‍റ​റെ​പ്പോ​ലെ​യാ​ണെ​ന്നു മുഖ്യമന്ത്രിയുടെ മകൾ വീ​ണാ വി​ജ​യ​ൻ ത​ന്‍റെ എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ് ക​ന്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ കു​റി​ച്ചി​രു​ന്നതിന്‍റെ തെ​ളി​വു​ക​ളും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഇ​ന്ന് പു​റ​ത്തു​വി​ട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​ല്ല താ​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. 2020 മേ​യ് 20ന് ​വീ​ണ​യു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് ഡൗ​ണാ​യി.

ഏ​ക​ദേ​ശം ഒ​രു​മാ​സം ആ ​വെ​ബ്സൈ​റ്റ് ല​ഭി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. 2020 ജൂ​ണ്‍ 20-നാ​ണ് സൈ​റ്റ് തി​രി​കെ വ​ന്ന​ത്. വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്പോ​ൾ മേ​യ് 20ന് ​ഉ​ണ്ടാ​യി​രു​ന്ന പ​ല വി​വ​ര​ങ്ങ​ളും അ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

വെ​ബ്സൈ​റ്റ് ഡൗ​ണ്‍ ആ​യ സ​മ​യ​ത്ത് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എ​ന്തി​നാ​ണ് വീ​ണ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ സൈ​റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഇ​വി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സം​ശ​യ​നി​യ​ഴി​ൽ ആ​കു​ന്ന​തെ​ന്നും കു​ഴ​ൽ​നാ​ട​ൻ പറഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന​യെ നി​യ​മി​ച്ച​ത് പി​ഡ​ബ്ല്യു​സി ആ​യി​രു​ന്നു. പി​ഡ​ബ്ല്യു​സി​യു​മാ​യു​ള്ള സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ൾ വേ​ണ്ട​ത്ര സു​താ​ര്യ​ത ഇ​ല്ലാ​ത്ത​താ​ണെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ആ​രോ​പി​ച്ചു.

 

Related posts

Leave a Comment