കണക്കു പഠിക്കാന്‍ തിരുവാതിര കളിച്ചാല്‍ മതിയോ ? ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ കുട്ടികളും അധ്യാപകരും പറയുന്നത് കേട്ടു നോക്കൂ…

ഹ​​രി​​പ്പാ​​ട്: ക​ണ​ക്കി​നെ പേ​ടി​ച്ചു ത​ല​പു​ക​യ്ക്കു​ന്ന​വ​ർ നേ​രേ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി ഗ​വ.​യു​പി സ്കൂ​ളി​ലേ​ക്കു പോ​ന്നോ​ളൂ, ഇ​വി​ടെ കു​ട്ടി​ക​ൾ ക​ണ​ക്കു ക​ണ്ടു ക​ണ്ണു​മി​ഴി​ക്കു​ക​യ​ല്ല, ക​ളി​ച്ചു​പ​ഠി​ക്കു​ക​യാ​ണ്. തി​രു​വാ​തി​ര​യും വ​ഞ്ചി​പ്പാ​ട്ടും നാ​ട​ക​വു​മൊ​ക്കെ​യാ​യി ചി​രി​ച്ചും ഉ​ല്ല​സി​ച്ചു​മാ​ണ് ഇ​വ​രു​ടെ ക​ണ​ക്കു​പ​ഠ​നം.

വി​ഷ​മ​ക​ര​മാ​യ ക​ണ​ക്ക്എ​ങ്ങ​നെ ര​സ​ക​ര​മാ​യി പ​ഠി​പ്പി​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ് ക​ണ​ക്കി​ൽ കൊ​ള്ളി​ച്ച തി​രു​വാ​തി​ര​യു​ടെ​യും വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ​യും നാ​ട​ക​ത്തി​ന്‍റെ​യു​മൊ​ക്കെ ജ​ന​നം. അ​​ധ്യാ​​പ​​ക​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ വൃ​​ത്ത​​ത്തി​​ലു​​ള്ള വ​​സ്തു​​ക്ക​​ൾ പ​​ട്ടി​​ക​​പ്പെ​​ടു​​ത്തി പാ​​ട്ടു​​ണ്ടാ​ക്കി. ​തു​​ട​​ർ​​ന്ന് കു​​ട്ടി​​ക​​ൾ​ത​​ന്നെ ചു​​വ​​ടു​​ക​​ൾ ത​​ര​​പ്പെ​​ടു​​ത്തി തി​​രു​​വാ​​തി​​ര​​യാ​​ക്കി.

വൃ​​ത്ത​​മാം രൂ​​പ​​ത്തെ കാ​​ട്ടു​​വാ​​നാ​​യ് ഞ​​ങ്ങ​​ൾ വൃ​​ത്ത​​ത്തി​​ൻ രൂ​​പ​​ത്തി​​ൽ നി​​ന്നി​​ടു​​ന്നേ എ​ന്നു തു​​ട​​ങ്ങു​​ന്ന തി​​രു​​വാ​​തി​​ര പ്പാ​​ട്ടി​​ൽ ദി​​വ​​സേ​​ന ന​​മ്മ​​ൾ കാ​​ണു​​ന്ന പ​​ല വ​​സ്തു​​ക്ക​​ളും ക​​ട​​ന്നു വ​​രു​​ന്നു​​ണ്ട്. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഏ​​ഴാം ക്ലാ​സു​​കാ​​രു​​ടെ വ​​ക വ​​ഞ്ചി​​പ്പാ​​ട്ട്. ഗ​​ണി​​ത ശാ​​സ്ത്ര​​ജ്ഞ​രു​​ടെ ജ​​ന​​നം മു​​ത​​ൽ മ​​ര​​ണം വ​​രെ​​യും അ​​വ​​രു​​ടെ ക​​ണ്ടു​പി​​ടി​ത്ത​​ങ്ങ​​ളും വ​​ഞ്ചി​​പ്പാ​​ട്ടാ​​ക്കി അ​​വ​​ത​​രി​​പ്പി​​ച്ചാ​​ണ് കു​​ട്ടി​​ക​​ൾ അ​​വ മ​ന​ഃപ്പാ​ഠ​മാ​ക്കി​യ​ത്. ശ്രീ​​നി​​വാ​​സ രാ​​മാ​​നു​​ജ​​ൻ ത​​മി​​ഴ്നാ​​ട്ടി​​ൽ ബ്രാ​​ഹ്​​മ​​ണ കു​​ടും​​ബ​​ത്തി​​ലെ അ​​യ്യ​​ങ്കാ​​റി​​ന്‍റെ മ​​ക​​നാ​​യി പി​​റ​​ന്ന​​തും ക്ഷ​​യ​​രോ​​ഗം പി​​ടി​​പെ​​ട്ട് മ​​രി​​ച്ച​​തും വ​​രെ വ​​ഞ്ചി​​പ്പാ​​ട്ടി​​ന്‍റെ ഈ​​ണ​​ത്തി​​ലാ​​യി.

ഗ​​ണി​​ത നാ​​ട​​കം ഒ​​രു​​ക്കി​​യ​​ത് ഭി​​ന്ന​​സം​​ഖ്യ​​ക​​ളെ പ​​റ്റി​​യാ​​ണ്. എ​​ല്ലാ മാ​​സ​​ത്തി​​ലും ന​​ട​​ക്കു​​ന്ന ഗ​​ണി​​ത അ​​സം​​ബ്ലി​​ക്കു മു​​ന്പ് കു​​ട്ടി​​ക​​ൾ പു​​തി​​യ പഠന വി​​ഭ​​വ​​ങ്ങ​​ളു​​മാ​​യാ​​ണ് എ​​ത്തു​​ന്ന​​ത്. കുട്ടി​​ക​​ളു​​ടെ താ​​ല്പ​​ര്യ​​ത്തി​​ന​​നു​​സ​​രി​​ച്ച് ഓ​​രോ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ഹെ​​ഡ്മി​​സ്ട്ര​​സ് സി.​​എ സു​​ഷ​​മ​​കു​​മാ​​രി​​യും ഗ​​ണി​​ത അ​​ധ്യാ​​പി​​ക മ​​റി​​യാ​​മ്മ​​യും ചേ​​രു​​ന്ന​​തോ​​ടെ ഗ​​ണി​​ത ക്ല​​ബും സ്കൂ​​ളി​​ലെ ഗ​​ണി​​ത പ​​ഠ​​ന​​വും മു​​ന്നേ​​റു​​ക​​യാ​​ണ്.

സ്കൂ​​ൾ ക​​വാ​​ടം മു​​ത​​ൽ സ്കൂ​​ളി​​ന്‍റെ പ​​രി​​സ​​രം മു​​ഴു​​വ​​ൻ ക​​ണ​​ക്കി​​ലെ ക​​ളി​​ക​​ൾ പ​​ല ത​​ര​​ത്തി​​ൽ മി​​ഴി തു​​റ​​ന്നി​​രി​​ക്കു​​ന്ന​​തും ഇ​​വി​​ടു​​ത്തെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഗ​​ണി​​ത​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല, മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളി​​ലും പാ​​ഠ്യ പാ​​ഠ്യേ​​ത​​ര പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും കാ​​ർ​​ത്തി​​ക​​പ്പ​​ള്ളി യു​​പി സ്കൂ​​ൾ മു​​ന്നി​ലാ​ണ്.

മി​​ക​​ച്ച എ​​സ്എം​​സി​​ക്കു​​ള്ള ജി​​ല്ല​​യി​​ലെ ഒ​​ന്നാം സ്ഥാ​​ന​​വും സം​​സ്ഥാ​​ന​​ത്ത് അ​​ഞ്ചാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി​​യ സ്കൂ​​ളി​​ന്‍റെ എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും എ​​സ്എം​​സി ചെ​​യ​​ർ​​മാ​​ൻ ബി.​​കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അം​​ഗ​​ങ്ങ​​ളും ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളും ഒ​ത്തു​ചേ​രു​ന്പോ​ൾ കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലെ ഈ ​സ​ർ​ക്കാ​ർ സ്കൂ​ൾ പു​തി​യ ച​രി​ത്ര​മെ​ഴു​തു​ക​യാ​ണ്.

Related posts