അടിവസ്ത്രത്തിന്റെ സൈസ് മുതല്‍ നായസ്‌നേഹം വരെ ! വധുവിനെത്തേടിയുള്ള പരസ്യത്തിനെതിരേ രൂക്ഷവിമര്‍ശനം…

മാട്രിമോണിയല്‍ പരസ്യങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള വിചിത്ര ആവശ്യങ്ങള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്.

എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ വന്‍ വിമര്‍ശനം നേരിടുന്നത്. ഭാവി വധുവിന് വേണ്ട ഗുണഗണങ്ങളടങ്ങിയതാണ് പരസ്യം.

വലിയ ഒരു ലിസ്റ്റ് ആവശ്യങ്ങളാണ് പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററില്‍ വന്ന ഒരു പോസ്റ്റാണ് പരസ്യം വൈറലാക്കിയത്.

യാഥാസ്ഥിതിക, പ്രോ ലൈഫ്, ലിബറല്‍ ആയിട്ടുള്ള സ്ത്രീയെ തേടുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.

ഭാവി വധുവിന്റെ അടിവസ്ത്രങ്ങളുടെ സൈസ് അടക്കം കൃത്യമായ അളവുകള്‍ പരസ്യത്തിലുണ്ട്. മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുകയും വൃത്തിയുള്ളവളുമായിരിക്കണം.

80 ശതമാനം കാഷ്വലും 20 ശതമാനം ഫോര്‍മലുമായിട്ടുള്ള വസ്ത്രധാരണം വേണം. വിശ്വസ്തയും സത്യസന്ധയും സിനിമയും റോഡ് ട്രിപ്പുകളും താല്‍പര്യമുള്ളവളും കുടുംബിനിയുമായിരിക്കണം.

നായ്ക്കളെ സ്‌നേഹിക്കണം. 18-26 വരെ പ്രായമാകാം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഹിന്ദു അഗര്‍വാളെന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നുമാണ് വരന്റേതായി നല്‍കിയിരിക്കുന്ന വിവരം.

വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഈ പരസ്യത്തിന് നേരെ ഉയര്‍ന്നത്. ബെറ്റര്‍ഹാഫ് എന്ന മാട്രിമോണിയല്‍ പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

പലതരത്തലുള്ള പ്രതികരണങ്ങളാണ് പരസ്യത്തിന് ലഭിച്ചത്. ഇയാള്‍ സ്ത്രീകളുടെ വസ്ത്രം തുന്നുന്നയാളാണോ..?,

ഇയാള്‍ ഈ പറഞ്ഞ സവിശേഷതകളുള്ള ഒരു ബാര്‍ബി ഡോളിനെ കൊടുക്ക്, ഇയാള്‍ക്ക് ഒരു ജീവിത പങ്കാളിയെ തന്നെയാണോ വേണ്ടത് അതോ കഥാപാത്രത്തെയോ? ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍.

പരസ്യം വൈറലായതോടെ വിശദീകരണവുമായി ബെറ്റര്‍ഹാഫ് രംഗത്തെത്തി. ഈ പരസ്യം പ്രസിദ്ധീകരിച്ചയാള്‍ക്കെതിരെ ബെറ്റര്‍ഹാഫ് പ്ലാറ്റ്‌ഫോമിന്റെ നിബന്ധനകള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

Related posts

Leave a Comment