മട്ടന്നൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, 28 വാര്‍ഡുകള്‍ നേടി സിപിഎം ആധിപത്യം നിലനിര്‍ത്തി, മൂന്നു സീറ്റുകളില്‍ രണ്ടാമതെത്തി ബിജെപി ഞെട്ടിച്ചു, എല്ലാം തകര്‍ന്ന് കോണ്‍ഗ്രസ്, കണ്ണൂരിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ

കണ്ണൂര്‍ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി. 35 സീ​റ്റു​ക​ളി​ൽ 28 സീ​റ്റ് എ​ൽ​ഡി​എ​ഫി​നും ഏ​ഴ് സീ​റ്റ് യു​ഡി​എ​ഫി​നും ല​ഭി​ച്ചു. മ​ണ്ണൂ​ർ, ബേ​രം, ക​യ​നി, മ​ട്ട​ന്നൂ​ർ, ടൗ​ൺ, പാ​ലോ​ട്ടു​പ​ള്ളി, മി​നി​ന​ഗ​ർ വാ​ർ​ഡു​ക​ളാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്. പൊ​റോ​റ, ഏ​ള​ന്നൂ​ർ, കീ​ച്ചേ​രി, ആ​ണി​ക്കേ​രി, ക​ല്ലൂ​ർ, ക​ള​റോ​ഡ്, മു​ണ്ട​യോ​ട്, പെ​രു​വ​യ​ൽ​ക്ക​രി, കാ​യ​ലൂ​ർ, കോ​ളാ​രി, പ​രി​യാ​രം, അ​യ്യ​ല്ലൂ​ർ, ഇ​ട​വേ​ലി​ക്ക​ൽ, കു​ഴി​ക്ക​ൽ, പെ​രി​ഞ്ചേ​രി, കാ​ര, നെ​ല്ലൂ​ന്നി, ഇ​ല്ലം​ഭാ​ഗം, മ​ല​യ്ക്കു​താ​ഴെ, എ​യ​ർ​പോ​ർ​ട്ട്, ഉ​ത്തി​യൂ​ർ, മ​രു​താ​യി, പ​ഴ​ശി, ഉ​രു​വ​ച്ചാ​ൽ, ക​രേ​റ്റ, നാ​ലാ​ങ്കേ​രി വാ​ർ​ഡു​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്. യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ക​ള​റോ​ഡ്, ആ​ണി​ക്കേ​രി വാ​ർ​ഡു​ക​ൾ എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു.  ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും മൂന്നിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 സ്ഥലത്ത് വിജയിച്ച യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 21 സീറ്റുകളിലും യുഡിഎഫ് 13 സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന ഏഴു സീറ്റുകളാണ് ഇടതുമുന്നണി ഇത്തവണ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുപോന്നത്.

രാ​വി​ലെ പ​ത്തി​ന് മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​ത്. സ്കൂ​ളി​ലെ സ്റ്റോ​ർ റൂ​മി​ൽ സീ​ൽ ചെ​യ്ത് സൂ​ക്ഷി​ച്ച വോ​ട്ടിം​ഗ്‌ യ​ന്ത്ര​ങ്ങ​ൾ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നീ​ൽ പാ​മി​ഡി, ഇം​തി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​റി തു​റ​ന്നാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ടെ​ണ്ണു​ന്ന​തി​നാ​യി ഹാ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​റു ടേ​ബി​ളു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി തു​ട​ങ്ങി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ക​ഴി​ഞ്ഞ എ​ട്ടി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 82.91 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

2002 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 34 വാ​ർ​ഡു​ക​ളി​ൽ 21 വാ​ർ​ഡു​ക​ൾ എ​ൽ​ഡി എ​ഫി​നും 13 വാ​ർ​ഡു​ക​ൾ യു​ഡി​എ​ഫി​നു​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഒ​ന്നു വ​ർ​ധി​ച്ച് 35 വ​ർ​ഡു​ക​ളാ​യി. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലും സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​രി​ട്ടി ഡി ​വൈ എ​സ് പി ​പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.

Related posts