മേയ് ദി​നം! സാ​ര്‍​വ​രാ​ജ്യ​തൊ​ഴി​ലാ​ഴി​ക​ളെ സം​ഘ​ടി​ക്കു​വി​ന്‍… ​സം​ഘ​ടി​ച്ച് സം​ഘ​ടി​ച്ച് ശ​ക്ത​രാ​കു​വി​ന്‍…​; ചരിത്രം ഇങ്ങനെ…

സാ​ര്‍​വ​രാ​ജ്യ​തൊ​ഴി​ലാ​ഴി​ക​ളെ സം​ഘ​ടി​ക്കു​വി​ന്‍… ​സം​ഘ​ടി​ച്ച് സം​ഘ​ടി​ച്ച് ശ​ക്ത​രാ​കു​വി​ന്‍…​എ​ന്ന വ​യ​ലാ​റി​നന്‍റെ ഗാ​നം കേ​ള്‍​ക്കാ​ത്ത​വ​ര്‍ ആ​രു​മു​ണ്ടാ​കി​ല്ല. അ​തേ, മ​റ്റൊ​രു അ​ന്ത​ര്‍​ദേ​ശി​യ തൊ​ഴി​ലാ​ളിദി​നം.

ന​മ്മു​ടെ തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വ​ത്തെ​യും തൊ​ഴി​ലാ​ളി​യു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും ഓ​ര്‍​മ​പ്പെ​ടു​ത്തി കൊ​ണ്ട് വീ​ണ്ടു​മൊ​രു തൊ​ഴി​ലാ​ളി ദി​ന​ം കൂടി.

1886 ല്‍ ​ന​ട​ന്ന അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​സി​ലും ചി​ക്കാ​ഗോ​യി​ലും “ഹേ ​മാ​ര്‍​ക്ക​റ്റ്’ ക​ലാ​പ​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്ക​ലാ​യാ​ണ് വ​ര്‍​ഷം തോ​റും തൊ​ഴി​ലാ​ളിദി​നം ആ​ച​രി​ക്കു​ന്ന​ത്.

ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രു​ടെ​യും തൊ​ഴി​ലി​നും തൊ​ഴി​ല്‍ അ​വ​കാ​ശ​ങ്ങ​ള്‍​ക്കും രാ​ജ്യ​ത്തി​ന്‍റേ​യോ, ഭാ​ഷ​യു​ടേ​യോ, അ​തി​ര്‍​വ​ര​ന്പുക​ളി​ല്ലെ​ന്നും, തൊ​ഴി​ലാ​ളി​ക​ളു​ടേ​യെ​ല്ലാം അ​ടി​സ്ഥാ​ന പ്ര​ശ്‌​നം ഒ​ന്നും ത​ന്നെ​യാ​ണെ​ന്നും ഓ​ര്‍​മപ്പെ​ടു​ത്തു​ന്ന ദി​നം കൂ​ടി​യാ​ണ് മേയ് ദിനം.

മേയ് മാ​സം ഒ​ന്നി​നാ​ണ് മേയ് ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. ലോ​ക തൊ​ഴി​ലാ​ളി ദി​നം എ​ന്നും ഈ ​ദി​വ​സം അ​റി​യ​പ്പെ​ടു​ന്നു.

എ​ട്ടു മ​ണി​ക്കൂ​ർ തൊ​ഴി​ൽ സ​മ​യം അം​ഗീ​ക​രി​ച്ച​തി​നെത്തുട​ർ​ന്ന് അ​തി​ന്‍റെ സ്മ​ര​ണ​ക്കാ​യി മേയ് ഒ​ന്ന് ആ​ഘോ​ഷി​ക്ക​ണം എ​ന്ന ആ​ശ​യം ഉ​ണ്ടാ​യ​ത് 1856 ൽ ​ഓ​സ്ട്രേ​ലി​യാ​യി​ൽ ആ​ണ്. എ​ൺ​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ മേയ് ദി​നം പൊ​തു അ​വ​ധി​യാ​യി ആ​ച​രി​ക്കു​ന്നു.

ചരിത്രം

1886ൽ ചി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ഹേ​യ് മാ​ർ​ക്ക​റ്റിൽ സ​മാ​ധാ​ന​പ​ര​മാ​യി യോ​ഗം ചേ​രു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വെ​യ്പാ​യി​രു​ന്നു ഹേ​മാ​ർ​ക്ക​റ്റ് കൂ​ട്ട​ക്കൊ​ല.

യോ​ഗ​സ്ഥ​ല​ത്തേ​ക്ക് ഒ​ര​ജ്ഞാ​ത​ൻ ബോം​ബെ​റി​യു​ക​യും, ഇ​തി​നു ശേ​ഷം പോ​ലീ​സ് തു​ട​ർ​ച്ച​യാ​യി വെ​ടി​യു​തി​ർ​ക്കു​ക​യും ആ​യി​രു​ന്നു. ഇതിന്‍റെ സ്മ​ര​ണ പു​തു​ക്ക​ലാ​യാ​ണ് വ​ര്‍​ഷം തോ​റും തൊ​ഴി​ലാ​ളിദി​നം ആ​ച​രി​ക്കു​ന്ന​ത്.

1904 ൽ ​ആം​സ്റ്റ​ർ​ഡാ​മി​ൽ വച്ചു ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ഷ്യ​ലി​സ്റ്റ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​ണ് എ​ട്ടു​മ​ണി​ക്കൂ​ർ ജോ​ലി​സ​മ​യ​മാ​ക്കി​യ​തി​ന്‍റെ വാ​ർ​ഷി​ക​മാ​യി മേയ് ഒ​ന്ന് തൊ​ഴി​ലാ​ളി ദി​ന​മാ​യി കൊ​ണ്ടാ​ടു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

സാ​ധ്യ​മാ​യ എ​ല്ലാ​യി​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ മേ​യ് ഒ​ന്നി​ന് ജോ​ലി​ക​ൾ നി​ർത്തി​വ​ക്ക​ണ​മെ​ന്നു​ള്ള പ്ര​മേ​യം യോ​ഗം പാ​സാ​ക്കി.

അ​ർ​ജ​ന്‍റീന​യി​ൽ‍‍ 1909 ൽ ​മേ​യ് ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സ് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ വെ​ടി​വവെ​ച്ചു കൊ​ല്ലു​ക​യു​ണ്ടാ​യി, അ​ർ​ജന്‍റീ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൂ​ട്ട​ക്കൊ​ല​യാ​യി ഇ​തു ക​ണ​ക്കാ​ക്കു​ന്നു.

1966-ൽ ​ഒം​ഗാ​നി​യാ​യു​ടെ ഏ​കാ​ധി​പ​ത്യ​ഭ​ര​ണം മേ​യ് ദി​നാ​ഘോ​ഷ​ങ്ങ​ളെ അ​ർ​ജ​ന്‍റീനയി​ൽ നി​രോ​ധി​ച്ചു.

അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ൽ സെ​പ്റ്റം​ബ​റി​ലെ ആ​ദ്യ തി​ങ്ക​ളാ​ഴ്ച​യാ​ണ് തൊ​ഴി​ലാ​ളി ദി​നം. സെ​പ്തം​ബ​ർ മാ​സ​ത്തി​ലെ ആ​ദ്യ​ത്തെ തി​ങ്ക​ളാ​ഴ്ച​യാ​ണ് കാ​ന‍​ഡ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തൊ​ഴി​ലാ​ളി ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നി​രു​ന്നാ​ലും സ​ർ​വരാ​ജ്യ തൊ​ഴി​ലാ​ളിദി​നം കാ​ന​ഡ​യി​ൽ ആ​ഘോ​ഷി​ക്കാ​റു​ണ്ട്, പ​ക്ഷേ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല എ​ന്നു മാ​ത്രം.

മേ​യ് ഒ​ന്ന് ഈ​ജി​പ്തി​ൽ ശ​മ്പ​ള​ത്തോ​ടൊ​കൂ​ടി​യ അ​വ​ധി​യാ​ണ്. ഘാ​ന, കെ​നി​യ, ലി​ബി​യ, നൈ​ജീ​രി​യ, സൗ​ത്ത് ആ​ഫ്രി​ക്ക, ടാ​ൻ​സാ​നി​യ, സിം​ബാ​വെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മേ​യ് ദി​നം ആ​ച​രി​ക്കു​ന്നു.

ഇ​ന്ത്യ ചൈ​ന, ഇ​ന്തോ​നേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, മാ​ലി​ദ്വീ​പ്, ലെ​ബ​ന​ൻ, ഫി​ലി​പ്പൈ​ൻ​സ്, വി​യ​റ്റ്നാം, ഉ​ത്ത​ര​കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ മേ​യ് ദി​നം പൊ​തു അ​വ​ധി​യാ​ണ്.

ഓ​സ്ട്രേ​ലി​യ​യി​ലും ന്യൂ​സി​ലാ​ന്‍റി​ലും തൊ​ഴി​ലാ​ളി ദി​നം മ​റ്റ് ദി​വ​സ​ങ്ങ​ളി​ലാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. റ​ഷ്യ, ജ​ർ​മനി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, പോ​ള​ണ്ട്, ഓ​സ്ട്രി​യ, സ്വീ​ഡ​ൻ, തു​ർ​ക്കി മു​ത​ലാ​യ രാ​ജ്യ​ങ്ങ​ളി​ൽ മേ​യ് ദി​നം പൊ​തു അ​വ​ധി​യാ​ണ്.

ഇ​ന്ത്യ​യി​ൽ 1923-ൽ ​മ​ദ്രാ​സി​ലാ​ണ് ആ​ദ്യ​മാ​യി മേ​യ് ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി വ​ർ​ഗം ഏ​തൊ​രു രാ​ജ്യ​ത്തി​ന്‍റെയും നി​ർ​ണായ​ക​മാ​യ സാ​മൂ​ഹ്യ ശ​ക്തി​യാ​ണ്. പ​ക്ഷേ ഇ​ന്നും അ​ധ്വാ​നി​ക്കു​ന്ന അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന്‍റെ നി​ല എ​ല്ലാ​യി​ട​ത്തും പ​രി​താ​പ​ക​ര​മാ​ണ്.

തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച് ലോ​കം എ​ല്ലാ വ​ർ​ഷ​വും തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും,

ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം നീ​ളു​ന്ന മു​ന്നേ​റ്റ ച​രി​ത്ര​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ടി​സ്ഥാ​ന​വ​ർ​ഗ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ഇ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

അ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം അ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ കൂ​ടി ഉ​യ​രു​ന്ന​താ​ക​ട്ടെ ഓ​രോ മേയ്ദി​ന​വും.

Related posts

Leave a Comment