പ​യ്യ​ന്നൂ​രി​ൽ സി​ഐ​യു​ടെ വാ​ഹ​ന​ത്തി​ന് ക​ല്ലേ​റ്:  സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍​ക്കെ​തി​രെ കേ​സെടുത്തു

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ സി​ഐ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍​ക്കെ​തി​രെ കേ​സ്. സി​ഐ പി.​കെ.​ധ​ന​ഞ്ജ​യ ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍​ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ​യ്യ​ന്നൂ​ര്‍ സു​ബ്ര​ഹ്മ​ണ്യ സ്വ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.​ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ പി​റ​കി​ലെ ഗ്ലാ​സ് ത​ക​ര്‍​ന്നു.

ക്ഷേ​ത്ര​ത്തി​ല്‍ ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഗാ​ന​മേ​ള ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ ചി​ല​ര്‍ ക​യ്യാ​ങ്ക​ളി​യു​മാ​യെ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സി​ന് ചെ​റി​യ തോ​തി​ല്‍ ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തേ​ണ്ടി വ​ന്നി​രു​ന്നു. രം​ഗം ശാ​ന്ത​മാ​ക്കി​യ ശേ​ഷം തി​രി​ച്ച് പോ​കു​ക​യാ​യി​രു​ന്ന സി​ഐ​യും പാ​ര്‍​ട്ടി​യും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് പി​റ​കി​ല്‍​നി​ന്നാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

Related posts