മഴയും കാറ്റും കടൽക്ഷോഭവും; വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജില്ലയ്ക്ക് 30 കോ​ടി​യു​ടെ ന​ഷ്‌‌ടം


ആ​ല​പ്പു​ഴ: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​ട​ലാ​ക്ര​മ​ണ​ത്തി​ലും ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 30 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ആ​റു താ​ലൂ​ക്കു​ക​ളി​ലാ​യി 30 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 650 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. വീ​ടു​ക​ൾ ന​ശി​ച്ച​തു​മൂ​ലം 4.48 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ൽ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. 14.89 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 477 ഹെ​ക്ട​റി​ലെ നെ​ൽ​കൃ​ഷി​യും 787.84 ഹെ​ക്ട​റി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യും 12.1 ഹെ​ക്ട​റി​ലെ മ​റ്റു കൃ​ഷി​ക​ളും ന​ശി​ച്ചു.

പ​ത്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ണു. തെ​ങ്ങ് അ​ട​ക്ക​മു​ള്ള വൃ​ക്ഷ​ങ്ങ​ൾ ക​ട​പു​ഴ​കി​യും ന​ഷ്ട​മു​ണ്ട്. ക്ഷീ​ര​മേ​ഖ​ല​യി​ൽ 65.06 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

ഒ​മ്പ​തു ക​ന്നു​കാ​ലി​ക​ൾ ച​ത്തു. 17 ക​ന്നു​കാ​ലി ഷെ​ഡ്ഡു​ക​ൾ പൂ​ർ​ണ​മാ​യും 203 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ഒ​മ്പ​തു വ​ള്ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും 29 എ​ണ്ണം ഭാ​ഗി​ക​മാ​യും ന​ശി​ച്ചു.

78 പേ​രു​ടെ വ​ല ന​ഷ്ട​പ്പെ​ട്ടു. 681.97 ഹെ​ക്ട​റി​ലെ മ​ത്സ്യ​കൃ​ഷി​യെ​യും ബാ​ധി​ച്ചു. മേ​ഖ​ല​യി​ൽ 4.26 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ 22 കി​ലോ​മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്നു. 1.61 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കെ​എ​സ്ഇബിക്ക് ആ​ല​പ്പു​ഴ സ​ർ​ക്കി​ളി​ൽ 2.46 കോ​ടി രൂ​പ​യു​ടെ​യും ഹ​രി​പ്പാ​ട് സ​ർ​ക്കി​ളി​ൽ 1.54 കോ​ടി രൂ​പ​യു​ടെ​യും ന​ഷ്ട​മു​ണ്ടാ​യി.

310.4 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ ന​ശി​ച്ചു. 672 പോ​സ്റ്റു​ക​ളും അ​ഞ്ചു ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളും ത​ക​രാ​റി​ലാ​യി.

Related posts

Leave a Comment