വൈറസ് വിഘ്നമാകുമോ? സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം; സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്; ര​ണ്ട് ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: രണ്ടാം പിണറായി സർക്കാരിന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ ര​ണ്ട് ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാഴാഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്ന​​​ര​​​യ്ക്കാണ് സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പിണറായി സർക്കാരിന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. ചടങ്ങിൽ 500 പേർ പങ്കെടുക്കും. ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട അ​​​തി​​​ഥി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ച​​​ട​​​ങ്ങി​​​ൽ പ്ര​​​വേ​​​ശ​​​നം.

Related posts

Leave a Comment