ചെ​ന്നൈ​യി​ൽ 40 ഡി​ഗ്രി ചൂ​ടാ​റും മു​ൻ​പേ ത​ക​ർ​പ്പ​ൻ മ​ഴ;  27 വർഷത്തിനിടയിലെ വലിയ മഴ, സ്കൂളുകൾ അടച്ചു, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു


ചെ​ന്നൈ: ക​ഴി​ഞ്ഞ ദി​വ​സം​വ​രെ 40 ഡി​ഗ്രി ചൂ​ടാ​യി​രു​ന്നു ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍. അ​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ എ​ത്തി. മ​ഴ​യെ​ന്നു പ​റ​ഞ്ഞാ​ൽ പോ​രാ, ത​ട്ടു​ത​ക​ർ​പ്പ​ൻ മ​ഴ.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 140 മി​ല്ലി മീ​റ്റ​റി​ല​ധി​കം മ​ഴ ചെ​ന്നൈ​യി​ൽ പെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 27 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ഴ​യാ​ണി​തെ​ന്നു പ​റ​യു​ന്നു.

1996ലാ​ണ് ഇ​തി​ലും വ​ലി​യ മ​ഴ ചെ​ന്നൈ​യി​ല്‍ രേഖപ്പെടുത്തിയ​ത്. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ലും മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ചെ​ന്നൈ ഉ​ള്‍​പ്പെ​ടെ ആ​റ് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാ​ഞ്ചീ​പു​രം, തി​രു​വ​ള്ളൂ​ര്‍, ചെ​ങ്ക​ല്‍​പ​ട്ട്, വെ​ല്ലൂ​ര്‍, റാ​ണി​പ്പേ​ട്ട് എ​ന്നീ ജി​ല്ല​ക​ള്‍​ക്കാ​ണ് അ​വ​ധി.

ചെ​ന്നൈ​യി​ൽ ഇ​റ​ങ്ങേ​ണ്ട 10 വി​മാ​ന​ങ്ങ​ള്‍ മോ​ശ​മാ​യ കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു.

.

Related posts

Leave a Comment