പത്തനംതിട്ട ജില്ലയിൽ മഴ ശക്തം; അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം;  കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

പ​ത്ത​നം​തി​ട്ട: ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും ഏ​ഴി​ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ർ​ദേ​ശ​ത്തോ​ടു​കൂ​ടി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ അീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ക​ള​ക്ട​റേ​റ്റി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ള​മാ​യി ബ​ന്ധ​പ്പെ​ടാം.

പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു, പൊ​തു​മ​രാ​മ​ത്ത്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ തു​ട​ങ്ങി​യ വ​കു​പ്പ് മേ​ല​ധ്യ​ക്ഷ·ാ​ർ​ക്ക് മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രു​ക​ൾ: ജി​ല്ലാ ക​ള​ക്ട​റേ​റ്റ് – 0468 2322515, 2222515, 8078808915.

Related posts