ഭാ​ര്യ​യു​ടെ കൊ​ല​പാ​ത​കം: “ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡ്’ അ​വ​താ​ര​ക​നെ വെ​റു​തെ​വി​ട്ടു; 2000 ജ​നു​വ​രി 10നാ​ണ് സംഭവം

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ൻ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ൻ സു​ഹൈ​ബ് ഇ​ല്യാ​സി​യെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കെ​തി​രേ ഇ​ല്യാ​സി ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് പു​തി​യ വി​ധി.

2000 ജ​നു​വ​രി 10നാ​ണ് ഇ​ല്യാ​സി​യു​ടെ ഭാ​ര്യ അ​ഞ്ജു​വി​നെ ഡ​ൽ​ഹി​യി​ലെ മ​യൂ​ർ വി​ഹാ​റി​ലു​ള്ള അ​വ​രു​ടെ ഫ്ളാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. അ​ഞ്ജു ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചെ​ന്നും എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ​ഹാ​യം തേ​ടി​യ​ത് ഇ​ല്യാ​സി ത​ന്നെ​യാ​യി​രു​ന്നു.

അ​ഞ്ജു​വി​നെ ആ​ദ്യം അ​ടു​ത്തു​ള്ള ന​ഴ്സിം​ഗ് ഹോ​മി​ലും തു​ട​ർ​ന്ന് എ​യിം​സി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളി​ൽ​നി​ന്ന് അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്നാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കി. ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​ഞ്ജു സ്വ​യം മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​ല്യാ​സി മൊ​ഴി ന​ൽ​കി​യ​ത്. സം​ഭ​വം ആ​ത്മ​ഹ​ത്യ എ​ന്നു വി​ധി​യെ​ഴു​തി പോ​ലീ​സ് കേ​സ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

പി​ന്നീ​ട്, അ​ഞ്ജു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു കാ​ട്ടി സ​ഹോ​ദ​രി ര​ശ്മി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​രി​ക്കു​ന്ന​തി​നു മു​ന്പ് അ​വ​സാ​ന​മാ​യി അ​ഞ്ജു ഫോ​ണി​ൽ സം​സാ​രി​ച്ച​ത് ര​ശ്മി​യോ​ടാ​യി​രു​ന്നു. സ്ത്രീ​ധ​നം ചോ​ദി​ച്ച് ഇ​ല്യാ​സി അ​ഞ്ജു​വി​നെ ശ​ല്യ​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​വ​രു​ടെ കു​ടും​ബ​ജീ​വി​തം പ്ര​ശ്ന​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്നും ര​ശ്മി പ​റ​ഞ്ഞു. ഇ​ല്യാ​സി അ​ഞ്ജു​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ന് മു​ന്പൊ​രി​ക്ക​ൽ താ​ൻ സാ​ക്ഷി​യാ​യി​ട്ടു​ണ്ടെ​ന്നും ര​ശ്മി അ​റി​യി​ച്ചു.

തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ്ത്രീ​പീ​ഡ​നം, മാ​ന​സി​ക​പീ​ഡ​നം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഇ​ല്യാ​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഞ്ജു കൊ​ല്ല​പ്പെ​ട്ട് 17 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് കേ​സി​ൽ ഇ​ല്യാ​സി​യെ കു​റ്റ​ക്കാ​ര​നാ​ക്കി ശി​ക്ഷ വി​ധി​ച്ച​ത്.

1990ക​ളി​ലെ ജ​ന​പ്രി​യ ടി​വി പ​രി​പാ​ടി​യാ​യ ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡ് എ​ന്ന പ​രി​പാ​ടി​യു​ടെ പ്രൊ​ഡ്യൂ​സ​റും അ​വ​താ​ര​ക​നു​മാ​യി​രു​ന്നു ഇ​ല്യാ​സി. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന ടെ​ലി​വി​ഷ​ൻ ഷോ ​എ​ന്ന രീ​തി​യി​ലാ​ണ് ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡ് സം​പ്രേ​ക്ഷ​ണം ചെ​യ്തി​രു​ന്ന​ത്. സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും അ​വ​താ​ര​ക​നും സു​ഹൈ​ബ് ഇ​ല്യാ​സി​യാ​യി​രു​ന്നു.

Related posts