കണ്ണില്ലാത്ത ക്രൂരത! ഉറങ്ങിക്കിടക്കന്ന മത്സ്യത്തൊഴിലാളിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍; ഒപ്പം ഉണ്ടായിരുന്ന ആണ്‍സുഹൃത്ത് മുങ്ങി

താ​നൂ​ർ: വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ മ​ക​നോ​ടൊ​പ്പം ഉ​റ​ങ്ങ​വെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ സൗ​ജ​ത്തും സു​ഹൃ​ത്തും ചേ​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സു​ഹൃ​ത്തി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

താ​നൂ​ർ അ​ഞ്ചു​ടി സ്വ​ദേ​ശി സ​വാ​ദ് (40) ആ​ണ് ഓ​മ​ച്ച​പ്പു​ഴ​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ത​ല​ക്ക​ടി​ച്ചും ക​ഴു​ത്ത​റ​ത്തു​മാ​യി​രു​ന്നു കൊ​ല. ശ​രീ​ര​ത്തി​ൽ ക​ത്തി കൊ​ണ്ടു വ​ര​ഞ്ഞ അ​ട​യാ​ള​ങ്ങ​ളു​മു​ണ്ട്. മൂ​ത്ത മ​ക​നൊ​പ്പം വ​രാ​ന്ത​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല ന​ട​ന്ന​ത്.

രാ​ത്രി വൈ​ദ്യു​തി നി​ല​ച്ച​തു കാ​ര​ണം ഇ​രു​വ​രും ഗ്രി​ല്ലി​ട്ട വ​രാ​ന്ത​യി​ൽ വാ​തി​ൽ പൂ​ട്ടി കി​ട​ന്നി​രു​ന്നു. അ​ർ​ധ​രാ​ത്രി ഉ​റ​ങ്ങു​ന്ന​തി​നി​ടെ മു​ഖ​ത്തേ​ക്ക് ര​ക്തം തെ​റി​ച്ച​പ്പോ​ൾ മ​ക​ൻ ഞെ​ട്ടി​യു​ണ​രു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച ഒ​രാ​ൾ ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ട​താ​യി കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ഭാ​ര്യ​യാ​ണു കൊ​ല​പാ​ത​കം ന​ട​ന്ന വി​വ​ര​മ​റി​യി​ച്ച​ത്. സം​ഭ​വ​ശേ​ഷം ഭാ​ര്യ സൗ​ജ​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നെ​ങ്കി​ലും വൈ​കീ​ട്ട് ഏ​ഴോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് സ​വാ​ദും ഭാ​ര്യ​യും മ​ക്ക​ളും താ​മ​സി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ സ​വാ​ദ് മ​റ്റു ജോ​ലി​ക​ളും ചെ​യ്തി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​വും സ​വാ​ദ് ക​ട​ലി​ൽ പോ​യി​രു​ന്നു.

Related posts