ലോക്സഭാ തെരഞ്ഞെടുപ്പ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ സി​റ്റിം​ഗ് എം​പി​യു​ടെ  അ​ശ്ലീ​ല വീ​ഡിയോ പുറത്ത്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ സി​റ്റിം​ഗ് എം​പി​യു​ടെ വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി എം​പി​യാ​യ ഉ​പേ​ന്ദ്ര സിം​ഗ് റാ​വ​ത്തി​ന്‍റെ അ​ശ്ലീ​ല വീ​ഡി​യോ ആ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഈ ​സീ​റ്റി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് എം​പി വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന​ത്.

എം​പി​യു​ടെ സ്ത്രീ​യ്ക്കൊ​പ്പ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ​യാ​ണു പ്ര​ച​രി​ച്ച​ത്. എം​പി​യു​ടെ പേ​ഴ്‌​സ​ണ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് ച​ന്ദ്ര റാ​വ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഉ​പേ​ന്ദ്രി സിം​ഗി​നെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം എം​പി​യു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കാ​ൻ വേ​ണ്ടി ചി​ല​ർ ചെ​യ്ത​താ​ണ് സം​ഭ​വ​മെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഉ​പേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​മാ​യി 16 സം​സ്ഥാ​ന​ങ്ങ​ളി​ലെ 195 സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 34 കേ​ന്ദ്ര​മ​ന്ത്രി​മാ​രും ര​ണ്ട് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.

Related posts

Leave a Comment