ഒറീസ പശ്ചിമബംഗാൾ തീരത്ത് ന്യൂനമർദം രൂപപ്പെടും; വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ അതീവജാഗ്രത

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

24 മണിക്കൂറിനുള്ളിൽ ഒറീസ പശ്ചിമബംഗാൾ തീരത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിനാൽ തിങ്കളാഴ്ചവരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്. ചെങ്ങന്നൂർ, കുട്ടനാട്, ആലുവ, ചാലക്കുടി മേഖലകളിലുള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. എല്ലായിടങ്ങളിലും യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related posts