ക്ലബ്ബിന്‍റെ താൽപര്യം സംരക്ഷിക്കുമെന്ന് എം​ബ​പ്പെ

 

പാ​രീ​സ്: പി​എ​സ്ജി​യി​ൽ (പാ​രീ​സ് സെ​ന്‍റ് ജ​ർ​മെ​യ്ൻ) തു​ട​രു​മോ എ​ന്ന​തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും ക്ല​ബ്ബി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും വ്യ​ക്ത​മാ​ക്കി ഫ്ര​ഞ്ച് സൂ​പ്പ​ർ ഫു​ട്ബോ​ള​ർ കി​ലി​യ​ൻ എം​ബ​പ്പെ.

പി​എ​സ്ജി​യു​മാ​യി ആ​റ് മാ​സം മാ​ത്ര​മാ​ണ് താ​ര​ത്തി​ന് ക​രാ​ർ ബാ​ക്കി​യു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​നു പു​റ​ത്തു​ള്ള ഏ​തു ക്ല​ബ്ബു​മാ​യും എം​ബ​പ്പെ ട്രാ​ൻ​സ്ഫ​ർ കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ല.

‘ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത് ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​യി ഞാ​ൻ ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ക്ല​ബ്ബി​ൽ ശാ​ന്ത അ​ന്ത​രീ​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. എ​ന്‍റെ ട്രാ​ൻ​സ്ഫ​റി​ന്‍റെ കാ​ര്യം അ​തി​നും മു​ക​ളി​ല​ല്ല. ക്ല​ബ്ബി​ൽ തു​ട​ര​ണ​മോ എ​ന്ന് ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല’ – എം​ബ​പ്പെ പ​റ​ഞ്ഞു. സ്പാ​നി​ഷ് വ​ന്പ​നാ​യ റ​യ​ൽ മാ​ഡ്രി​ഡ്, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ടീ​മാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി തു​ട​ങ്ങി​യ ക്ല​ബ്ബു​ക​ൾ എം​ബ​പ്പെ​യെ സ്വ​ന്ത​മാ​ക്കാ​ൻ രം​ഗ​ത്തു​ണ്ട്.

ട്രോ​ഫി ഡെ​സ് ചാ​ന്പ്യ​ൻ​സ് (ഫ്ര​ഞ്ച് ചാ​ന്പ്യ​ൻ​സ് ട്രോ​ഫി) ഫൈ​ന​ലി​ൽ 2-0ന് ​ടു​ളൂ​സി​നെ കീ​ഴ​ട​ക്കി​യ​ശേ​ഷ​മാ​ണ് എം​ബ​പ്പെ ത​ന്‍റെ ട്രാ​ൻ​സ്ഫ​ർ സം​ബ​ന്ധി​ച്ച് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ലീ ​കാ​ങി​ലൂ​ടെ മൂ​ന്നാം മി​നി​റ്റി​ൽ മു​ന്നി​ൽ പ്ര​വേ​ശി​ച്ച പി​എ​സ്ജി​ക്കു​വേ​ണ്ടി 44-ാം മി​നി​റ്റി​ൽ കി​ലി​യ​ൻ എം​ബ​പ്പെ ജ​യം ഉ​റ​പ്പി​ച്ച് ര​ണ്ടാം ഗോ​ൾ നേ​ടി.

പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സ് സ്റ്റേ​ഡി​യ​ത്തി​ൽ എം​ബ​പ്പെ നേ​ടു​ന്ന 111-ാം ഗോ​ളാ​യി​രു​ന്നു. ഈ ​സ്റ്റേ​ഡി​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡും എം​ബ​പ്പെ സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment