കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ന​ട​പ്പാ​ത കൈക്കലാക്കി വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ


ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഗെ​യ്​റ്റി​നോ​ടു ചേ​ർ​ന്നു​ള്ള ന​ട​പ്പാ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ കൈ​ക്ക​ലാ​ക്കി.
കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത ക​ച്ച​വ​ട​ക്കാ​ർ കൈ​ക്ക​ലാ​ക്കി​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ന്നു പോ​കു​ന്ന​വ​ർ റോ​ഡി​ന്‍റെ സൈ​സ് ചേ​ർ​ന്നു പോ​കേ​ണ്ടി വ​രു​ന്നു.

തി​ര​ക്കു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് ആ​യ​തി​നാ​ൽ ഏ​തു​സ​മ​യ​വും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.

ന​ട​പ്പാ​ത​യി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ന്നും ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത​ല്ലെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി(റോ​ഡ് വി​ഭാ​ഗം)ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണെ​ന്നും ന​ട​പ്പാ​ത​യി​ലെ ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​വ​ർ​ക്കാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സു​ര​ക്ഷാ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment