സ്വാശ്രയ പ്രവേശനം: സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി

tvm-courtന്യൂഡല്‍ഹി: സ്വാശ്രയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫീസ് തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് നിര്‍ദേശിച്ച കോടതി, വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഡ്മിഷന്‍ അവസാനിക്കുമെന്നതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നും നിരീക്ഷിച്ചു.

കണ്ണൂര്‍ മെഡിക്കല്‍ കോളജിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളജിന് 7.45 ലക്ഷം രൂപയും വാര്‍ഷിക ഫീസായി ഈടാക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

Related posts