മമ്മൂട്ടിയും ദുല്‍ഖറും ഒരേ ഷര്‍ട്ടില്‍! ആരുടെ ഷര്‍ട്ടാണെന്ന ചോദ്യവുമായി ആരാധകര്‍

mammaaaaതോപ്പില്‍ ജോപ്പന്‍ സൂപ്പര്‍ഹിറ്റെന്ന് ആരാധകര്‍ വിധിയെഴുതിയിരിക്കുകയാണ്. ജോപ്പനെ പുകഴ്ത്തുന്നതിനൊപ്പം മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഒരു അപൂര്‍വചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചുവന്ന ഒരു ഷര്‍ട്ടുമണിഞ്ഞ് മമ്മൂക്ക നില്‍ക്കുന്നതാണ് ചിത്രം. അതേ ഷര്‍ട്ട് അണിഞ്ഞുകൊണ്ട് ദുല്‍ഖര്‍ കൂടി നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മമ്മൂക്കയുടേതാണോ അതോ ദുല്‍ഖറിന്റെ ഷര്‍ട്ടാണോ അതെന്നാണ് സോഷ്യല്‍മീഡിയയുടെ സംശയം.

ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ഒന്നിച്ചൊരു സിനിമ ചെയ്യുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ആ അത്ഭുതം ഇതുവരെ സംഭവിച്ചില്ല. രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുന്നതില്‍ എതിരഭിപ്രായമൊന്നും ഇരുവര്‍ക്കുമില്ല. പക്ഷെ അങ്ങനെ ഒരു ചിത്രം വലിയൊരു ഉത്തരവാദിത്വം ആയതുകൊണ്ട് തന്നെ നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണത്രെ. ജോമോന്റെ സുവിശേഷങ്ങളാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Related posts