ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ സൗജന്യ ചികിത്‌സ  തീരുമാനിക്കുന്നത്  റിസയൻസ് കമ്പനിയോ? മദ്യത്തിന്‍റെ മണമോ,  മ​ദ്യം ക​ഴി​ച്ച​തു​കൊ​ണ്ടു​ണ്ടാ​യ രോ​ഗ​മോ ആണെങ്കിൽ  സൗ​ജ​ന്യ ചി​കി​ത്സ  നിഷേധിക്കുന്നു; കോട്ടയം മെഡിക്കൽ കോളജിലെ റിലയൻസ് കമ്പനിയുടെ നടപടിയിങ്ങനെയൊക്കെ…

മെഡിക്കൽ കോളജിലെഗാ​ന്ധി​ന​ഗ​ർ: ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്പോ​ൾ മ​ദ്യ​ത്തി​ന്‍റെ മ​ണ​മു​ണ്ടെ​ങ്കി​ൽ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​യി​ൽനി​ന്ന് പു​റ​ത്താ​കും. അ​തു​പോ​ലെ മ​ദ്യം ക​ഴി​ച്ച​തു​കൊ​ണ്ടു​ണ്ടാ​യ രോ​ഗ​മാ​ണെ​ങ്കി​ലും ആ​രോ​ഗ്യ ഇ​ൻ​ഷുറ​ൻ​സ് പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കി​ല്ല. അ​ടു​ത്ത നാ​ളി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ നി​ര​വ​ധി പേ​ർ​ക്കാ​ണ് മ​ദ്യ​ത്തി​ന്‍റെ പേ​രി​ൽ സൗ​ജ​ന്യ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്.

പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ ഏ​തൊ​രാ​ൾ​ക്കും സ​ന്പൂ​ർ​ണ സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് സ്വ​കാ​ര്യ ക​ന്പ​നി​ക്കാ​യ​തി​നാ​ൽ അ​വ​ർ പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കേ​ണ്ടി വ​രു​ന്നു. റി​ല​യ​ൻ​സ് ക​ന്പ​നി​യാ​ണ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ കേ​ര​ള​ത്തി​ലെ ചു​മ​ത​ല​ക്കാ​ർ. ഈ ​സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ച​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ന്ന രോ​ഗി​ക​ൾ​ക്കു മാ​ത്ര​മേ ചി​കി​ത്സാ ആനുകൂല്യം ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ.

ക​ന്പ​നി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സൗ​ജ​ന്യം ല​ഭി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കുന്ന​ത്. മുന്പ് മ​ദ്യ​പി​ച്ചി​രു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് അ​സു​ഖ​മു​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ പി​ന്നെ മു​ഴു​വ​ൻ സൗ​ജ​ന്യ ചി​കി​ത്സ​ക​ളും നി​ഷേ​ധി​ക്കും. മ​രു​ന്നു​ക​ൾ വാ​ങ്ങു​വാ​നും സ്കാ​നി​ംഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കും അ​മി​ത​മാ​യി ഫി​സ് ന​ൽ​കി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രുന്നു.

റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് വ​രു​ന്ന ഭൂ​രി​പ​ക്ഷം യു​വാ​ക്ക​ളും ഗൃ​ഹ​നാ​ഥന്മാ​രും മ​ദ്യ​പി​ച്ചെ​ത്തു​ന്ന​വ​രാ​ണെ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​പ​ക​ട​പ്പെ​ട്ട​യാ​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്പോ​ൾ ന​ട​ത്തു​ന്ന പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ആ​ൽ​ക്ക​ഹോ​ളി​ന്‍റെ മ​ണം ഉ​ണ്ടെ​ങ്കി​ൽ ആ ​വി​വ​രം ഡോ​ക്ട​ർ ചീ​ട്ടി​ൽ എ​ഴു​തും. ഈ ​വി​വ​രം രോ​ഗി​യോ​ടൊ​പ്പ​മു​ള്ള​വ​ർ അ​റി​യു​ന്നി​ല്ല.

തു​ട​ർ​ന്ന് രോ​ഗി​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ആ​ശു​പ​ത്രി രേ​ഖ​യു​മാ​യി (കേ​സ് ഷീ​റ്റ്) ഇ​ൻ​ഷു​റ​ൻ​സ് കൗ​ണ്ട​റി​ൽ എ​ത്തു​ന്പോ​ഴാ​ണ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച​തി​ന്‍റെ പേ​രി​ലും ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നു. സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ആ​രും പ്ര​തി​ഷേ​ധി​ക്കു​വാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

Related posts