മെഡിക്കല്‍കോളജ് താത്കാലിക ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുവഴി; സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയശേഷം 15ന് ശേഷമേ പണം ലഭിക്കുകയുള്ളുവെന്ന് അധികൃതര്‍

ktm-medicalcollegeകോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാക്കി. മൂഴുവന്‍ ജീവനക്കാരും അക്കൗണ്ട് ചേരാത്തതിനാല്‍ എല്ലാവര്‍ക്കും ശമ്പളം നല്കാന്‍ കഴിഞ്ഞിട്ടില്ല. അക്കൗണ്ട് തുറന്നവര്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് തുക ലഭിച്ചു. എന്നാല്‍ ഇനിയും അക്കൗണ്ട് ചേരാത്തവര്‍ക്ക് ശമ്പളം നല്കുന്നത് വൈകാനാണ് സാധ്യത.

മെഡിക്കല്‍കോളജ് ആശുപത്രിയിലെ 105 താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് ശമ്പളം ബാങ്ക് അക്കൗണ്ടുവഴി നല്കാന്‍ നടപടിയായത്. മുഴുവന്‍ ജീവനക്കാരുടെയും ശമ്പളബില്‍ ഇനി ഓണ്‍ലൈനിലേ മാറാനാവൂ എന്ന സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് ദിവസക്കൂലിക്കാരായ താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുവഴിയാക്കിയത്.

എന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്നതുപോലെ ഒന്നാം തീയതിതന്നെ താല്‍ക്കാലിക വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ല. സ്ഥിരം ജീവനക്കാര്‍ക്ക് നല്കിയ ശേഷം 15നും 20നും ഇടയ്ക്കുള്ള ദിവസങ്ങളിലേ ഇവര്‍ക്ക് ശമ്പളം ലഭിക്കുകയുള്ളുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Related posts