കൊ​ല്ലം ന​ഗ​ര​ത്തി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ക​ത്തി​ന​ശി​ച്ചു; നൈ​റ്റ് പ​ട്രോ​ളിം​ഗി​ഗ് പോ​ലീ​സുകാർ കണ്ടതിനാൽ വൻ അപകടം ഒഴിവായി; ലക്ഷങ്ങളുടെ നഷ്ടം

 

കൊ​ല്ലം: ന​ഗ​ര​ത്തി​ൽ താ​ലൂ​ക്ക് ക​ച്ചേ​രി​മു​ക്കി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ തീ​പി​ടി​ത്തം. രാ​ജ് ട​വ​റി​ലെ കാ​രു​ണ്യ​മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മ​രു​ന്ന് സം​ഭ​രി​ച്ചു​വ​ച്ചി​രു​ന്ന ഗോ​ഡൗ​ണി​നും തീ​പി​ടി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ക​ത്തി​ന​ശി​ച്ചു. ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ നൈ​റ്റ് പ​ട്രോ​ളിം​ഗി​ന് പോ​യ പോ​ലീ​സു​കാ​രാ​ണ് ക​ട​യി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

ക​ട​പ്പാ​ക്ക​ട, ചാ​മ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ച് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റും പൊ​ട്ടി​ത്തെ​റി​ച്ച​നി​ല​യി​ലാ​ണ്. വാ​യു പു​റ​ത്തു​ക​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന് ഏ​റെ ശ്ര​മം ന​ട​ത്തേ​ണ്ടി​വ​ന്നു.

മൂ​ന്നു​മ​ണി​ക്കൂ​റോ​ളം ശ്ര​മം ന​ട​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment