വലയിൽ കുടുങ്ങിയ മീനിനു തൂക്കം 14 കിലോ! പി​ട​യു​ന്ന മ​ത്സ്യം വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ മ​ത്സ​രി​ച്ചെ​ത്തി; 3000 ത്തോ​ളം വി​ല​യു​ള്ള വ​ല തകരാറിലായി

മു​ത​ല​മ​ട: മീ​ങ്ക​ര ഡാമിൽ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി ബാ​ബു​വി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് പ​തി​നാ​ലു​കി​ലോ തൂ​ക്ക​മു​ള്ള ഭീ​മ​ൻ മ​ത്സ്യം.

പ​രി​ശ​ലി​ൽ വ​ല​യി​ട്ട​പ്പോ​ൾ വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ പ​രി​ശ​ൽ നി​യ​ന്ത്ര​ണം ച​രി​ഞ്ഞു തു​ട​ങ്ങി. എ​ന്നാ​ൽ ധൈ​ര്യം വീ​ണ്ടെ​ടു​ത്ത ബാ​ബു സ​ഹാ​യി​ക്കൊ​പ്പം വ​ല ക​ര​യി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് വ​ല​യി​ൽ നി​ന്നും മ​ത്സ്യ​ത്തെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മീ​ങ്ക​ര മ​ത്സ്യ​വി​പ​ണ​ന സ്റ്റാ​ളി​നു കൈ​മാ​റി.

പി​ട​യു​ന്ന മ​ത്സ്യം വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ മ​ത്സ​രി​ച്ചെ​ത്തി കൊ​ണ്ടു​പോ​വു​യും ചെ​യ്തു. മു​ൻ​പും വ​ലി​യ മ​ത്സ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മീ​ങ്ക​ര ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്ന് ആ​ദ്യ​മാ​യാ​ണ് പ​തി​നാ​ലു​കി​ലോ മ​ത്സ്യം ല​ഭി​ക്കു​ന്ന​ത്.

ബാ​ബു​വി​ന്‍റെ 3000 ത്തോ​ളം വി​ല​യു​ള്ള വ​ല​യ്ക്ക് ഭാ​ഗി​ക​മാ​യി ത​ക​രാ​റു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും വ​ലി​പ്പം കു​ടി​യ മ​ത്സ്യം ല​ഭി​ച്ച​തി​ൽ ബാ​ബു​വും സു​ഹൃ​ത്തു​ക്ക​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്.

Related posts

Leave a Comment