ഇ​ത് ന​ന്മ​യു​ടെ അം​ഗീ​ക​രം! പ​ത്തു​രൂ​പ​യും കോ​ഴി​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കൊ​ച്ചു​മി​ടു​ക്ക​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്ക്കാ​രം

സൈ​ക്കി​ൾ ക​യ​റി പ​രി​ക്കേ​റ്റ കോ​ഴി​ക്കു​ഞ്ഞി​നെ ചി​കി​ത്സി​ക്കാ​ൻ പ​ത്തു​രൂ​പ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മി​സോ​റാം സ്വ​ദേ​ശി ഡെ​റ​ക്ക് എ​ന്ന കു​ട്ടി​യെ മ​റ​ക്കു​വാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. ദ​യ​നീ​യ​മാ​യ മു​ഖ​ത്തോ​ടെ ഒ​രു കൈ​യി​ൽ കോ​ഴി​ക്കു​ഞ്ഞും മ​റ്റെ കൈ​യി​ൽ പ​ത്തു രൂ​പ​യു​മാ​യി നി​ൽ​ക്കു​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ കൈ​യ​ടി​യാ​ണ് നേ​ടി​യെ​ടു​ത്ത​ത്. സാ​ങ്ക എ​ന്ന​യാ​ളാ​ണ് ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്. തു​ട​ർ​ന്ന് ഈ ​കു​ട്ടി​യെ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ അ​ധി​കൃ​ത​രും അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​ത അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ പീ​റ്റ ഡെ​റ​ക്കി​ന് പു​ര​സ്ക്കാ​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് പീ​റ്റ( പീ​പ്പി​ൾ ഫോ​ർ എ​ത്തി​ക്ക​ൽ ട്രീ​റ്റ്മെ​ന്‍റ് ഓ​ഫ് ആ​നി​മ​ൽ​സ്). കാം​പാ​ഷ​നേ​റ്റ് കി​ഡ് എ​ന്ന പു​ര​സ്ക്കാ​ര​മാ​ണ് ഇ​വ​ർ ഡെ​റ​ക്കി​ന് സ​മ്മാ​നി​ച്ച​ത്. ഈ ​പു​ര​സ്ക്കാ​രം ന​ൽ​കു​വാ​നാ​യി എ​ട്ടി​നും പ​ന്ത്ര​ണ്ടി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് പീ​റ്റ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ ഈ ​ലോ​ക​ത്തു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ന്മ​യു​ടെ സ​ന്ദേ​ശ​മാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ ന​ൽ​കി​യ​തെ​ന്നാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Read More

മരിച്ചിട്ട് 134 വർഷം; രണ്ടുവയസുകാരന്‍റെ കല്ലറയിൽ ഇപ്പോഴും കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടുന്നു

ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ്‌ലെ​യ്ഡി​ൽ ഹോ​പ് വാ​ലി എ​ന്നൊ​രു സെ​മി​ത്തേ​രി​യു​ണ്ട്. ഇ​വി​ടെ ഹെ​ർ​ബ​ട്ട് ഹെ​ന്‍റി ഡി​ക്ക​ർ എ​ന്ന ഒ​രു ര​ണ്ടു​വ​യ​സു​കാ​ര​ന്‍റെ ശ​വ​ക്ക​ല്ല​റ​യു​ണ്ട്. 1885 ജൂ​ണ്‍ ര​ണ്ടി​നാ​ണ് ഈ ​കു​ഞ്ഞ് മ​രി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യി മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ഈ ​കു​ഞ്ഞി​ന്‍റെ ക​ല്ല​റ​യി​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. എ​ട്ടു വ​ർ​ഷ​മാ​യി ഇ​തു​തു​ട​രു​ന്നെ​ങ്കി​ലും ആ​രാ​ണ് ഈ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഇ​വി​ടെ​ക്കൊ​ണ്ടു​വ​ന്ന് വ​യ്ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഈ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കായി​ല്ല. ഈ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ലെ ര​ഹ​സ്യം ക​ണ്ടെ​ത്താ​ൻ പോ​ലീ​സും ച​രി​ത്ര​കാ​ര​ൻ​മാ​രു​മൊ​ക്കെ ശ്ര​മി​ച്ചു എ​ന്നാ​ൽ അ​വ​ർ​ക്ക് യാ​തൊ​രു തു​ന്പും ല​ഭി​ച്ചി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ർ​ബ​ട്ട് മ​രി​ച്ച ദി​വ​സ​ത്തെ പ​ത്ര​ത്തി​ൽ കു​ഞ്ഞി​ന്‍റെ ച​ര​മ​ക്കു​റി​പ്പ് വ​ന്ന​ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ജെ​യ്സ് ഡി​ക്ക​റു​ടെ​യും മേ​രി ആ​ൻ ബോ​വ്ഹെ​യു​ടെ മ​ക​നാ​യ ഹെ​ർ​ബ​ട്ട് അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​രി​ച്ച​തെ​ന്ന് ച​ര​മ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. കു​ഞ്ഞി​ന്‍റെ മ​ര​ണം​ന​ട​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​ദ​ന്പ​തി​ക​ൾ ത​ങ്ങ​ളു​ടെ മ​റ്റു മ​ക്ക​ളോ​ടൊ​പ്പം ഇ​വി​ടെ​നി​ന്ന് വ​ള​രെ…

Read More

അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറു​ടെ ‘ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ’ വി​ൽ​പ്പ​നക്ക്

ജ​ർ​മ​ൻ സ്വേഛാ​ധി​പ​തി അ​ഡോ​ൾഫ് ഹി​റ്റ്‌ലറു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന അ​ദ്ദേ​ഹം അ​വ​സാ​നമായി എ​ഴു​തി​യ ടെ​ല​ഗ്രാ​ഫ് വി​ൽ​പ്പ​ന​യ്ക്ക്. കാ​മു​കി ഇ​വാ ബ്രൗ​ണി​നൊ​പ്പം ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന്‍റെ ത​ലേ​ദി​വ​സം ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ആ​ർ​മി ക​മാ​ൻ​ഡ​ർ ഫെ​ർ​ഡി​നാ​ൻഡ് ഷോ​ർ​നെ​റി​ന് എ​ഴു​തി​യ​താ​ണ് ആ ​ടെ​ല​ഗ്രാം. ഫെ​ർ​ഡി​നാൻ​ഡ് എ​ത്ര​യും വേ​ഗം ബെ​ർ​ലി​ൻ വി​ട്ട് പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് ടെ​ല​ഗ്രാ​മി​ൽ ആ​വ​ശ്യ​പ്പെ​ടുന്നു. താ​ൻ ധൈ​ര്യ​പൂ​ർ​വം ബെ​ർ​ലി​നി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ത് എ​ല്ലാ​വ​ർ​ക്കും ഒ​രു ന​ല്ല മാ​ത്യ​ക ന​ൽ​കു​മെ​ന്നും ഹി​റ്റ്‌ലർ പ​റ​യു​ന്നു. ബെ​ർ​ലി​നെ ര​ക്ഷി​ക്കാ​ൻ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലു​ള്ള അ​ല​ക്സാ​ണ്ട​ർ ഹി​സ്റ്റോ​റി​ക്ക​ൽ ഓ​ക്ഷ​ൻ​സാ​ണ് ഈ ​ടെ​ല​ഗ്രാം ലേ​ല​ത്തി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ത് 60 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ഈ ​ടെ​ല​ഗ്രാ​മി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഈ ​ടെ​ല​ഗ്രാം ഹി​റ്റ്‌ലറു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പാ​ണെ​ന്നാ​ണ് ച​രി​ത്ര​കാ​രന്മാ​ർ പ​റ​യു​ന്ന​ത്. താ​നൊ​രു ധൈ​ര്യ​ശാ​ലി​യാ​യ നേ​താ​വാ​ണെ​ന്ന് പ​റ​യാ​ൻ ഈ ​ടെ​ല​ഗ്രാ​മി​ലൂ​ടെ അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​ത്…

Read More

ടൈറ്റാനിക് അടക്കം രണ്ടു കപ്പൽ ദുരന്തങ്ങളിൽ നിന്നും സാഹസികമായി രക്ഷപെട്ട ഏക നാവികൻ

ലോ​ക നാ​വി​ക ച​രി​ത്ര​ത്തി​ലെ വ​ലി​യ ദു​ര​ന്ത​ങ്ങ​ളാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ര​ണ്ടു സം​ഭ​വ​ങ്ങ​ളാ​ണ് ടൈ​റ്റാ​നി​ക് ദു​ര​ന്ത​വും ലു​സി​റ്റാ​നി​യ ദു​ര​ന്ത​വും. ലോ​കം മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഈ ​ര​ണ്ടു ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട ഒ​രു നാ​വി​ക​നെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി. 1912 ലെ ​ടൈ​റ്റാ​നി​ക് ദു​ര​ന്ത​വും 1915ലെ ​ലു​സി​റ്റാ​നി​യ ദു​ര​ന്ത​വും അ​തി​ജീ​വി​ച്ച ഏ​ക നാ​വി​ക​നാ​ണ് ബ്യൂ​ചാ​സ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം 75 വ​ർ​ഷ​ത്തി​നി​പ്പു​റ​മാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​ത്. ടൈ​റ്റാ​നി​ക് ദു​ര​ന്ത സ​മ​യ​ത്ത് ബ്യു​ചാ​സ് ക​പ്പ​ലി​ന്‍റെ ബോ​യി​ല​ർ മു​റി​യി​ൽ ജോ​ലി​യി​ലാ​യി​രു​ന്നു. ക​പ്പ​ൽ മ​ഞ്ഞു​മ​ല​യി​ൽ ഇ​ടി​ച്ച​പ്പോ​ൾ വ​ലി​യ ഇ​ടി​വെ​ട്ടി​യ​തു​പോ​ലു​ള്ള ശ​ബ്ദ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ബ്യു​ചാ​സ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ബ്യു​ചാ​സ് നി​ര​വ​ധി യാ​ത്ര​ക്കാ​രെ ലൈ​ഫ് ബോ​ട്ടു​ക​ളി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ഒ​ടു​വി​ൽ അ​ത്ത​ര​മൊ​രു ബോ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ലു​സി​റ്റാ​നി​യ ക​പ്പ​ൽ ദു​ര​ന്തം ന​ട​ക്കു​ന്ന​ത് ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്താ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ യാ​ത്രാ​ക്ക​പ്പ​ൽ…

Read More

പൂ​ച്ച​ക​ളെ കൊ​ന്നൊ​ടു​ക്കു​വാ​ൻ ഓ​സ്ട്രേ​ലി​യ; കാ​ര​ണ​മി​താ​ണ്..

തെരുവുപൂ​ച്ച​ക​ളെ കൂ​ട്ട​മാ​യി ന​ശി​പ്പി​ക്കു​വാ​നൊരുങ്ങി ഓ​സ്ട്രേ​ലി​യ. 20 ല​ക്ഷം പൂ​ച്ച​ക​ളെ കൊ​ല്ലു​വാ​ൻ ആ​ണ് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പൂച്ചകള്‍ ക്രമാതീതമായി പെരുകി പക്ഷികളേയും മറ്റ് ചെറു ജീവികളേയും കൊന്നു തിന്നുന്നതിനാലാണ് ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഇ​വി​ടെ ഏ​ക​ദേ​ശം 60 ല​ക്ഷ​ത്തോ​ളം തെ​രു​വ് പൂ​ച്ച​ക​ൾ ഉ​ണ്ട്. പക്ഷികളേയും ഉരഗവര്‍ഗത്തിലുള്ള ജീവികളേയും ഈ പൂച്ചകള്‍ ഇരകളാക്കുന്നതിനെ തുടര്‍ന്ന് അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഈ പൂച്ചകൾ കാരണം ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്‍റികൂട്ട് എന്നീ എലികളും വംശനാശഭീഷണി നേരിടുകയാണ്. പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില്‍ മറ്റ് ചെറുജീവജാലങ്ങള്‍ നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക​ങ്കാ​രു, കോ​ഴി എ​ന്നി​വ​യു​ടെ മാം​സം പാ​കം ചെ​യ്ത് വി​ഷം ക​ല​ർ​ത്തി വി​മാ​ന​ത്തി​ൽ പൂ​ച്ച​ക​ൾ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ൽ കൊ​ണ്ടി​ടു​വാ​നാ​ണ് പ​ദ്ധ​തി. ഈ ​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പൂ​ച്ച​ക​ൾ പ​തി​ന​ഞ്ച് മി​നി​ട്ടി​നു​ള്ളി​ൽ മ​ര​ണ​പ്പെ​ടും.…

Read More

കു​രു​ന്നി​നു​വേ​ണ്ടി നി​യ​മം മാ​റ്റി​വ​ച്ച യു​എ​ഇ സ​ർ​ക്കാരിന് നന്ദി​; മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ കു​രു​ന്ന് നാ​ട്ടി​ലേ​ക്ക്

കു​രു​ന്നി​നു​വേ​ണ്ടി നി​യ​മം മാ​റ്റി​വ​ച്ച് യു​എ​ഇ സ​ർ​ക്കാ​ർ. മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ളു​ടെ ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നു യു​എ​ഇ സ​ർ​ക്കാ​ർ നി​യ​മ​ങ്ങ​ൾ മാ​റ്റി​വ​ച്ച് ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി​യും ഹി​ന്ദു​മ​ത​വി​ശ്വാ​സി​യു​മാ​യ കി​ര​ണ്‍ ബാ​ബു​വും മു​സ്‌ലിം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ​നം സാ​ബു സി​ദ്ദി​ഖും 2016 മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2018 ജൂ​ലൈ​യി​ൽ സ​നം അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി. ഇ​തി​നു​ശേ​ഷ​മാ​ണ് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​ത്. യു​എ​ഇ​യി​ൽ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​വാ​ഹ​നി​യ​മ​പ്ര​കാ​രം മു​സ്‌ലിം പു​രു​ഷ​ന് ഇ​ത​ര​മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​യെ വി​വാ​ഹം ചെ​യ്യാ​മെ​ങ്കി​ലും മു​സ്‌ലിം സ്ത്രീ​ക്ക് മ​റ്റു​മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പു​രു​ഷ​നെ വി​വാ​ഹം​ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ല. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ ജ​ന​ന​ശേ​ഷം ഞാ​ൻ ഹി​ന്ദു​വാ​യ​തി​നാ​ൽ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് നോ​ണ്‍ ഒബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കോ​ട​തി മു​ഖേ​ന അ​പേ​ക്ഷ ന​ൽ​കി. നാ​ലു​മാ​സം വി​ചാ​ര​ണ ന​ട​ന്നു​വെ​ങ്കി​ലും വി​ധി അ​നു​കൂ​ല​മാ​യി​ല്ല. ഇ​ന്ത്യ​ൻ എം​ബ​സി മ​ട​ങ്ങാ​ൻ വ​ഴി​യൊ​രു​ക്കി​യെ​ങ്കി​ലും കു​ഞ്ഞി​ന് രേ​ഖ​ക​ളി​ല്ലാ​ഞ്ഞ​തി​നാ​ൽ മ​ട​ക്കം മു​ട​ങ്ങി.…

Read More

56 ദിവസംകൊണ്ട് നീന്തിക്കയറിയത് ലോക റിക്കാർഡിലേക്ക്

ആ​റു വ​ർ​ഷം മു​ന്പ് മാ​ർ​ട്ടി​ൻ ഹോ​ബ്സ് എ​ന്ന ആ​ഫ്രി​ക്ക​ക്കാ​ര​ന് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ന്തു​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച തു​ട​ർ​ച്ച​യാ​യ 54 ദി​വ​സം​കൊ​ണ്ട് 581 കി​ലോ​മീ​റ്റ​ർ നീ​ന്തി ര​ണ്ടു ലോ​ക റി​ക്കാ​ർ​ഡു​ക​ൾ കു​റി​ച്ചി​രി​ക്കു​ക​യാ​ണ് മാ​ർ​ട്ടി​ൻ ഹോ​ബ്സ്. ഒ​രു ത​ടാ​ക​ത്തി​ലൂ​ടെ ത​നി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​രം നീ​ന്തി​യ വ്യ​ക്തി, ആ​ഫ്രി​ക്ക​യി​ലെ മ​ലാ​വി ത​ടാ​കം ത​നി​ച്ച് നീ​ന്തി​ക്ക​ട​ന്ന വ്യ​ക്തി എ​ന്നീ റി​ക്ക​ാർഡു​ക​ളാ​ണ് ഈ ​നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​ൻ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. പ​ണ്ടു​തൊ​ട്ടേ കാ​യി​ക​മേ​ഖ​ല​ക​ളോ​ടാ​യി​രു​ന്നു മാ​ർ​ട്ടി​ന് താ​ത്പ​ര്യം. ഒ​രു ബൈ​ക്ക് റൈ​ഡ​റാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ക​രി​യ​ർ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് ബൈ​ക്കോ​ടി​ക്കാ​ൻ ക​ഴി​യാ​തെ​യാ​യി. അ​തോ​ടെ​യാ​ണ് നീ​ന്ത​ലി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്. മ​രി​ക്കു​ന്ന​തി​നു​മു​ന്പ് എ​ന്തെ​ങ്കി​ലു​മൊ​ക്കെ ലോ​ക​റി​ക്കാ​ർ​ഡു​ക​ൾ ത​ന്‍റെ പേ​രി​ൽ കു​റി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു. ആ​ഫ്രി​ക്ക​യി​ലെ മൂ​ന്നാ​മ​ത്തെ നീ​ളം കൂ​ടി​യ ന​ദി​യാ​ണ് മ​ലാ​വി. ധാ​രാ​ളം മു​ത​ല​ക​ളു​ള്ള ഈ ​ത​ടാ​ക​ത്തി​ലൂ​ടെ​യു​ള്ള നീ​ന്ത​ൽ തി​ക​ച്ചും സാ​ഹ​സി​ക​മാ​യി​രു​ന്നു.…

Read More

അണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ കാവൽ

ക​റു​ത്ത പൂ​ച്ച​യു​ടെ നാ​ക്കി​ൽ കൈ​വ​ച്ചി​രി​ക്കു​ന്ന ഒ​രു ചു​വ​ന്ന അ​ണ്ണാ​ൻ. ഈ ​ചി​ത്രം ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ല​രും ക​രി​ന്പൂ​ച്ച​യു​ടെ കൈ​യി​ൽ​നി​ന്ന് അ​ണ്ണാ​ൻ​കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​തെ ഫോ​ട്ടോ എ​ടു​ക്കാ​ൻ പോ​യ ഫോ​ട്ടോ​ഗ്രാ​ഫ​റെ പ​ഴി​ച്ച് പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ സ​ത്യ​ക​ഥ അ​ത​ല്ല. മ​ഴ​യ​ത്ത് അ​മ്മ​യേ​യും കൂ​ടു​മൊ​ക്കെ ന​ഷ്ട​പ്പെ​ട്ട നാ​ല് അ​ണ്ണാ​ൻ കു​ഞ്ഞു​ങ്ങ​ളെ ദ​ത്തെ​ടു​ത്ത് വ​ള​ർ​ത്തു​ക​യാ​ണ് പു​ഷ എ​ന്ന ഈ ​ക​രി​ന്പൂ​ച്ച. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പു​ഷ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​അ​ണ്ണാ​ൻ കു​ഞ്ഞു​ങ്ങ​ൾ വ​ള​രു​ന്ന​ത്. ത​ന്‍റെ കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം അ​ണ്ണാ​ൻ കു​ഞ്ഞി​നും പു​ഷ പാ​ൽ കൊ​ടു​ക്കും. അ​ണ്ണാ​ൻ കു​ഞ്ഞി​ന്‍റെ ഉ​റ​ക്ക​വും ക​ളി​യു​മൊ​ക്കെ പു​ഷ​യോ​ടൊ​പ്പ​മാ​ണ്. ക്രി​മി​യ​യി​ലെ ബാ​ക്ചി​സ​റി എ​ന്ന ഗ്രാ​മ​ത്തി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന്് അ​ല​ക്സ് പാ​ലി​ഷാ​ക് എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ​താ​ണ് ഈ ​അ​പൂ​ർ​വ ച​ങ്ങാ​ത്ത​ത്തി​ന്‍റെ ചി​ത്രം.

Read More

മ​മ്മാ​…പോ​ലീ​സ്; കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച ത​ത്ത​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ക​ള്ള​ക്ക​ട​ത്തു​ക്കാ​ര​നാ​യ ഉ​ട​മ​യെ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ത​ത്ത​യെ പോ​ലീ​സ് പി​ടി​കൂ​ടി. ബ്ര​സീ​ലി​ലെ വി​ല്ല ഇ​മാ ഡൂ​ൾ​സ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ കു​റ്റ​വാ​ളി​ക​ൾ ആ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട​യു​ട​ൻ ത​ന്നെ മ​മ്മാ പോ​ലീ​സ്..​മ​മ്മാ പോ​ലീ​സ് എ​ന്ന് ത​ത്ത വി​ളി​ച്ചു പ​റ​ഞ്ഞു. ത​ത്ത​യു​ടെ ശ​ബ്ദം കേ​ട്ട് വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​യും പു​രു​ഷ​നും ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് വീ​ട് വ​ള​ഞ്ഞ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച ത​ത്ത​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ത​ത്ത​യെ​കൊ​ണ്ട് സം​സാ​രി​പ്പി​ക്കു​വാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​വെ​ങ്കി​ലും ത​ത്ത സം​സാ​രി​ച്ചി​ല്ല. പോ​ലീ​സ് പി​ടി​കൂ​ടി​യ കു​റ്റ​വാ​ളി​ക​ളി​ൽ നി​ന്നും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും പ​ണ​വും പോ​ലീ​സ് ക​ണ്ടെ​ത്തി. ത​ത്ത​യെ ഒ​രു മൃ​ഗ​ശാ​ല​യി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ദേ ഇങ്ങനെ വേണം ന​ദി സം​ര​ക്ഷിക്കാൻ..! ന്യൂസിലൻഡിനെ കണ്ടുപഠിക്കൂ..

ഭാ​ര​തീ​യ സം​സ്കാ​ര​മ​നു​സ​രി​ച്ച് പു​ണ്യ​വും പ​രി​ശു​ദ്ധ​വു​മാ​യ ന​ദി​ക​ളെ​പ്പോ​ലും മാ​ലി​ന്യ​ക്കൂ​ന്പാ​ര​മാ​ക്കി മാ​റ്റി​യ നാ​ടാ​ണ് ഇ​ന്ത്യ. ഈ ​ന​ദി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ൾ മാ​റ്റി​വ​ച്ചി​ട്ടും അ​വ​യു​ടെ അ​വ​സ്ഥ​യ്ക്ക് കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ന​ദീ സം​ര​ക്ഷ​ണ​ത്തി​ൽ ഇ​ന്ത്യ​ക്ക് പി​ന്തു​ട​രാ​ൻ പ​റ്റി​യ ഒ​രു മാ​തൃ​ക​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​ർ. ന്യൂ​സി​ല​ൻ​ഡി​ലെ ഒ​രു പു​രാ​ത​ന ഗോ​ത്ര​വ​ർ​ഗ​മാ​ണ് വാ​ൻ​ഗാ​ന്വി. ഇ​വ​ർ അ​ധി​വ​സി​ക്കു​ന്ന സെ​ൻ​ട്ര​ൽ നോ​ർ​ത്ത് ദ്വീ​പി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ദി​ക്കും ഈ ​ഗോ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​രു പു​ണ്യ ന​ദി​യാ​യി​രു​ന്നു. ധാ​രാ​ളം മ​ത്സ്യ സ​ന്പ​ത്തു​ള്ള ഈ ​ന​ദി ഇ​തി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ വ​സി​ച്ചി​രു​ന്ന​വ​ർ​ക്ക് ജ​ല​വും അ​ന്ന​വും പ്രദാ​നം ചെ​യ്തി​രു​ന്നു. പ​ക്ഷെ 1800ക​ളി​ൽ യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ എ​ത്തി​യ​തോ​ടെ ക​ഥ​യാ​കെ മാ​റി. അ​വ​ർ മ​ണ​ൽ വാ​രി​യും ഡാ​മു​ക​ൾ കെ​ട്ടി​യും ന​ദി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ വ​ലി​യ വ്യ​വ​സാ​യ ശാ​ല​ക​ൾ പ​ണി​തു​മൊ​ക്കെ ന​ദി​യു​ടെ ത​ന​ത് ആ​വാ​സ വ്യ​വ​സ്ഥ​യെ ത​കി​ടം മ​റി​ച്ചു. വാ​ൻ​ഗാ​ന്വി ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ…

Read More