നൂ​റ്റി​മൂ​ന്നാം വ​യ​സി​ലും വോ​ട്ട് ന​ഷ്ട​മാ​ക്കാ​തെ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത; തി​രു​മേ​നി​ക്ക് ചെ​റി​യ സം​ശ​യം ബാ​ക്കി…

കു​മ്പ​നാ​ട്: നൂ​റ്റ​മൂ​ന്നാം വ​യ​സി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ന​ഷ്ട​മാ​ക്കി​യി​ല്ല.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ലു ദി​വ​സം മു​മ്പേ വോ​ട്ടു ചെ​യ്ത​പ്പോ​ള്‍ തി​രു​മേ​നി​ക്ക് ഇ​തു സ്വീ​ക​രി​ക്കു​മോ​യെ​ന്നു ചെ​റി​യ സം​ശ​യം ബാ​ക്കി.

പു​തി​യ ക്ര​മീ​ക​ര​ണം അ​നു​സ​രി​ച്ച് 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് താ​മ​സ​സ്ഥ​ല​ത്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ എ​ത്തി​ച്ച് നേ​ര​ത്തെ ത​ന്നെ വോ​ട്ടു ചെ​യ്തു സൂ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ച​പ്പോ​ള്‍ സ​ന്തോ​ഷം.

കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ന​ലെ​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ല​റ്റു പേ​പ്പ​റു​മാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​യെ കാ​ണാ​നെ​ത്തി.

ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​യ അ​ദ്ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വോ​ട്ടു ചെ​യ്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ ക​വ​റി​ലാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്പി​ച്ചു.

നൂ​റ്റി​മൂ​ന്നാം വ​യ​സി​ലും വോ​ട്ടു ചെ​യ്യാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്യു​ന്ന പ​തി​വാ​ണ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്.

ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ കാ​ര​ണം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു ചെ​യ്തി​രു​ന്നി​ല്ല.

Related posts

Leave a Comment