ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

ന്യൂ​ഡ​ൽ​ഹി: വാ​ട്‌​സ് ആ​പ്പി​ലെ ഡി​ലീ​റ്റ് ഫോ​ര്‍ എ​വ​രി വ​ണ്‍ മാ​തൃ​ക​യി​ല്‍ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഫീ​ച്ച​ര്‍ ഇ​നി​മു​ത​ൽ ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലും ല​ഭ്യ​മാ​കും . 10 മി​നി​റ്റാ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. സ​ന്ദേ​ശ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​പ്പെ​ട്ടാ​ല്‍ ത​ല്‍​സ്ഥാ​ന​ത്ത് വാ​ട്‌​സാ​പ്പി​ലെ പോ​ലെ ത​ന്നെ സ​ന്ദേ​ശം നീ​ക്കം ചെ​യ്യ​പ്പെ​ട്ടു എ​ന്ന കു​റി​പ്പ് കാ​ണാം.

ഗ്രൂ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലും, സ്വ​കാ​ര്യ ചാ​റ്റു​ക​ളി​ലും ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് വി​വ​രം. വാ​ട്‌​സ് ആ​പ്പി​ലെ പോ​ലെ ത​ന്നെ നി​ങ്ങ​ള്‍​ക്ക് മാ​ത്രം നീ​ക്കം ചെ​യ്യു​ക, എ​ല്ലാ​വ​രി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യു​ക എ​ന്നി​ങ്ങ​നെ ര​ണ്ട് ഓ​പ്ഷ​നു​ക​ളു​ണ്ട്. മെ​സ​ഞ്ച​ര്‍ ആ​പ്പി​ലും ഫേ​സ്ബു​ക്കി​ന്‍റെ ഡെ​സ്‌​ക്‌ടോ​പ്പ് പ​തി​പ്പി​ലും ഈ ​ഫീ​ച്ച​ര്‍ ല​ഭ്യ​മാ​ണ്.

Related posts