ഗോ​ൾ സെ​ഞ്ച്വ​റി തി​ക​ച്ച് മെ​സി; 122 ഗോളുമായി മു​ന്നിൽ ക്രിസ്റ്റ്യാനോ


സാ​ന്‍റി​യാ​ഗൊ ഡെ​ല്‍ എ​സ്റ്റ​രൊ: അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ നൂ​റ് ഗോ​ള്‍ തി​ക​ച്ച് അ​ര്‍​ജ​ന്‍റീ​ന താ​രം ല​യ​ണ​ല്‍ മെ​സി.

കു​റ​സാ​വോ​ക്കെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന്‍റെ 20-ാം മി​നി​ട്ടി​ലാ​യി​രു​ന്നു മെ​സി​യു​ടെ നൂ​റാം ഗോ​ള്‍. കുറസാവോയെ അര്‍ജന്‍റീന എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

174 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മെ​സി​യു​ടെ ഈ ​നേ​ട്ടം. പാ​ന​മ​ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന വേ​ള​യി​ലെ ഫ്രീ​കി​ക്കി​ലൂ​ടെ മെ​സി 99 ഗോ​ളി​ലെ​ത്തി​യി​രു​ന്നു.

122 ഗോ​ളു​മാ​യി പോ​ർ​ച്ചു​ഗ​ല്ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യും 109 ഗോ​ളു​മാ​യി ഇ​റാ​ന്‍റെ അ​ലി ദാ​ഇ​യും മെ​സി​ക്കു മു​ന്നി​ലു​ണ്ട്.

Related posts

Leave a Comment