മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ന്ന് പ്രായപൂർത്തിയാകാത്ത മകൾ; മയക്കത്തിൽ ഇരുവരേയും കോടാലിക്ക് വെട്ടിക്കൊല്ലാനുണ്ടായ കാരണം ചെറുതല്ല; മകളുടെ തുറന്ന് പറച്ചിൽ ഞെട്ടിക്കുന്നത്

ല​ക്നോ:  മാ​താ​പി​താ​ക്ക​ളെ കോ​ടാ​ലി കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്തി​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ . ബു​ല​ന്ദ്ഷ​ഹ​റി​ലാ​ണ് സം​ഭ​വം. 16കാ​രി​യെ പിടികൂടി ​പോലീസ്

മാ​ർ​ച്ച് 15 നാ​ണ് ഷ​ബീ​ർ (45), ഭാ​ര്യ റി​ഹാ​ന (42) എ​ന്നി​വ​രെ ഫാ​റൂ​ഖി ന​ഗ​ർ ലാ​ൽ ദ​ർ​വാ​സ മൊ​ഹ​ല്ല​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ മ​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ, താ​ൻ ആ​ൺ​കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ഇ​ത് മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്നും താ​ൻ ഏ​തെ​ങ്കി​ലും ആ​ൺ​കു​ട്ടി​യോ​ട് സം​സാ​രി​ക്കു​ന്ന​ത് ക​ണ്ടാ​ൽ അ​വ​ർ ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച പെ​ൺ​കു​ട്ടി, ഒ​രു യു​വാ​വി​ൽ നി​ന്ന് 20 ല​ഹ​രി ഗു​ളി​ക​ക​ൾ വാ​ങ്ങി മാ​താ​പി​താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​വ​രെ കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലു​ക​യും ചെ​യ്തു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​റ്റ​കൃ​ത്യം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പെ​ൺ​കു​ട്ടി​ക്ക് ല​ഹ​രി ഗു​ളി​ക​ക​ൾ ന​ൽ​കി​യ യു​വാ​വി​നെ​യും പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment