മെ​സിതാമസിച്ച ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മു​റി മ്യൂ​സി​യ​മാ​ക്കും


ദോ​ഹ: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യു​ടെ ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി ലോ​ക​ക​പ്പ് വേ​ള​യി​ൽ താ​മ​സി​ച്ച മു​റി മ്യൂ​സി​യ​മാ​യി പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല. ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ലെ ഹോ​സ്റ്റ​ലി​ൽ മെ​സി താ​മ​സി​ച്ച മു​റി​യാ​ണ് മി​നി മ്യൂ​സി​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ന​വം​ബ​ർ 17നാ​ണ് അ​ർ​ജ​ന്‍റീ​ന ടീം ​ഖ​ത്ത​റി​ൽ എ​ത്തി​യ​ത്. ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യി ഡി​സം​ബ​ർ 19ന് ​രാ​വി​ലെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് വ​രെ 29 ദി​വ​സ​വും അ​ർ​ജ​ന്‍റീ​ന​ൻ ടീ​മി​ന്‍റെ താ​മ​സം ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​യി​രു​ന്നു.

താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ചും ചു​മ​രി​നും വാ​തി​ലു​ക​ൾ​ക്കും അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ പ​താ​ക​യു​ടെ​യും ജ​ഴ്സി​യു​ടെ​യും നി​റ​ങ്ങ​ൾ ന​ൽ​കി​യും സ്പാ​നി​ഷി​ൽ സ്വാ​ഗ​ത​മോ​തി​യും ഖ​ത്ത​റി​ലെ താ​മ​സ‌​യി​ടം മി​നി അ​ർ​ജ​ന്‍റീ​ന​യാ​ക്കി അ​ധി​കൃ​ത​ർ മാ​റ്റി.

Related posts

Leave a Comment